പഞ്ചായത്തംഗത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; പ്രതി കസ്റ്റഡിയിൽ

കോഴിക്കോട് കുറ്റ്യാടി വേളത്ത് പഞ്ചായത്തംഗത്തിനു നേരെ വധ ശ്രമം. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചില്ലെന്നാരോപിച്ചാണ് കോഴിക്കോട് കുറ്റ്യാടി വേളത്ത് പഞ്ചായത്തംഗത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം നടന്നത്. ലീല ആര്യന്‍ങ്കാവലിനെതിരെയാണ് പഞ്ചായത്ത് ഓഫിസിനകത്തുവച്ച് കോയ്യൂറ സ്വദേശി ടി.ബാലന്‍ ആക്രമണം നടത്തിയത്.
പഞ്ചായത്ത് ഓഫീസിലെത്തിയ ബാലന്‍ കൈവശമുണ്ടായിരുന്ന രണ്ടു കുപ്പി പെട്രോള്‍ തന്റെയും ലീലയുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഓടിയെത്തിയ നാട്ടുകാര്‍ ബലംപ്രയോഗിച്ച് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ബാലനെ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യയുടെ പേരില്‍ നാലുവര്‍ഷം മുന്‍പ് വീട് അനുവദിച്ചതുകൊണ്ടാണ് ബാലന്റെ അപേക്ഷ നിരസിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നുമാണ് ബാലന്‍ പറയുന്നത്.
https://www.facebook.com/Malayalivartha























