ദിലീപിന്റെ വിധി നാലിന്; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജനുവരി നാലിന് ഹര്‍ജിയില്‍ വിധി പറയും. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്.
ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരത്തെ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന്റെ സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്.
പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൃത്യത്തില്‍ ദിലീപിന് പങ്കില്ലെന്നും ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുന്നു. കേസിലെ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിനായി ദിലീപ് നേരത്തെയും പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ കേസിലെ വിചാരണ ആറുമാസത്തിനകം തീര്‍ക്കണമെന്ന് സുപ്രീംകോടതി വിചാരണക്കോടതിക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























