Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നവജാതശിശുക്കള്‍ മരിച്ചപ്പോള്‍ കേരളത്തില്‍ പ്രതിഷേധം നടത്തിയവരെയും ചാനല്‍ ചര്‍ച്ചകള്‍ പൊടിപൊടിച്ചവരെയും അതേ സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സംഭവിച്ചിട്ടും കാണാനില്ല

01 JANUARY 2020 04:58 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നവജാതശിശുക്കള്‍ മരിച്ചപ്പോള്‍ കേരളത്തില്‍ പ്രതിഷേധം നടത്തിയവരെയും ചാനല്‍ ചര്‍ച്ചകള്‍ പൊടിപൊടിച്ചവരെയും അതേ സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സംഭവിച്ചിട്ടും കാണാനില്ല. അന്ധമായ ബി.ജെ.പി വിരോധം സംസ്ഥാനത്തെ മാധ്യമങ്ങള്‍ കാണിക്കുന്നതിന് വ്യക്തമായ തെളിവാണിതെന്ന് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ആരോപിക്കുന്നു. രാജസ്ഥാനിലെ കോട്ടയില്‍ ജെ കെ ലോണ്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസം മാത്രം 91 നവജാതശിശുക്കളാണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാര്‍ത്ത പുറംലോകം അറിഞ്ഞത്.

ഡിസംബര്‍ 23നും 24നും ഈ ആശുപത്രിയില്‍ 10 കുഞ്ഞുങ്ങള്‍ മരിച്ചതോടെയാണ് സംഭവം വിവാദമായത്. ഒരു വര്‍ഷത്തിനിടെ 940 കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ 25നും 29നും ഇടയില്‍ 14 ശിശുക്കളാണ് മരിച്ചത്. ആറും നവജാതശിശുക്കളായിരുന്നു. മരണകാരണം ഇതുവരെ കണ്ടെത്താനായില്ല എന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. ന്യുമോണിയ, മസ്തിഷ്‌ക ജ്വരം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് കൂട്ടമരണത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ട ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്‍ രാജസ്ഥാനിലെത്തി നടത്തിയ പരിശോധനയില്‍ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. കുട്ടികളെ കിടത്തിയിരിക്കുന്ന വാര്‍ഡിലൂടെ പന്നികളും മറ്റും സൈ്വര്യവിഹാരം നടത്തുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നു.

ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കുഞ്ഞുങ്ങളെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡിലെ ജനാലകള്‍ നശിച്ചതിനാല്‍ കടുത്ത തണുപ്പിലാണ് ശിശുക്കള്‍ കഴിയുന്നതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ പറയുന്നു. മാലിന്യ കൂമ്പാരം ഉള്ളതിനാലാണ് ആശുപത്രിവളപ്പിലും വാര്‍ഡുകളിലും പന്നികള്‍ ചുറ്റിത്തിരിയുന്നത്. ശുചീകരണ തൊഴിലാളികളെ അടിയന്തരമായി നിയമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് കാര്യക്ഷമമായി ഇടപെടാനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.

2017ല്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചിരുന്നു. ദേശീയതലത്തില്‍ അത് വലിയ വിവാദമയിരുന്നു. ആദ്യം 20 കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയെങ്കിലും അടുത്ത ദിവസം പത്ത് കുട്ടികള്‍ കൂടി മരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ മസ്തിഷ്‌കത്തിലുണ്ടാകുന്ന അണുബാധയ്ക്ക് ഏറ്റവും മികച്ച ചികിത്സാ കേന്ദ്രമെന്ന് പേരെടുത്ത ബി.ആര്‍.ഡി ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണം നടന്നത്. വിതരണക്കാരന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാത്തതാണ് ഓക്‌സിജന്‍ വിതരണം തടസപ്പെടാന്‍ കാരണമായത്. ആശുപത്രി അധികൃതര്‍ 66 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് പറഞ്ഞാണ് വിതരണക്കാര്‍ വിതരണം നിര്‍ത്തിവച്ചത്. അന്ന് കുട്ടികളെ നോക്കിയ ഡോ.കഫീല്‍ഖാന് കേരളത്തില്‍ പിന്നീട് സ്വീകരണം നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത്രയും ശിശുക്കള്‍ മരിച്ചിട്ടും പല മാധ്യമങ്ങളും ചര്‍ച്ചകള്‍ പോലും സംഘടിപ്പിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഫെയിസ് ബുക്കിലൂടെ ചൂണ്ടിക്കാട്ടി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends