Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അലന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല; ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്; മുഖ്യമന്ത്രി പിണറായി വിജയനെ കന്നാക്രമിച്ച് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അമ്മ

01 JANUARY 2020 05:43 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ കന്നാക്രമിച്ച് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അമ്മ. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനവുമായാണ് തടവിലുള്ള അലന്‍ ഷുഹൈബിന്റെ അമ്മ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുവെന്ന് അലന്റെ അമ്മ സബിത പറഞ്ഞു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു.

ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്. ശാരീരികമായി മാത്രമേ അലനെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. അലന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും സബിത പറഞ്ഞു.

രാവിലെ നടത്തിയ വാര്‍്ത്താസമ്മേളനത്തിലാണ് അറസ്റ്റിലായ അലനേയും താഹയേയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗതെറ്റിയത്. അറസ്റ്റിലായവര്‍ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ ചുമത്തിയത് മഹാപരാധമാണെന്ന അഭിപ്രായം തനിക്കില്ല. അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരള പൊലീസിന്റെ പരിധിയിലുണ്ടായിരുന്ന കേസ് എന്‍ഐഎയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നതാണ് യുഎപിഎ നിയമത്തിന്റെ ഏറ്റവും വലിയ അപകടം. കേസ് ഏറ്റെടുക്കാന്‍ നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമവ്യവസ്ഥയനുസരിച്ചാണ് അവര്‍ കേസെടുത്തതെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണി യുഎപിഎയ്‌ക്കെതിരാണ്. എന്നാല്‍ മുന്‍പും ഇടത് ഭരണകാലത്ത് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

കോഴിക്കോട്ട് പന്തീരാങ്കാവിൽ മാവോവാദിബന്ധം ആരോപിച്ച് അലൻ,താഹ എന്നീ വിദ്യാർത്ഥികളെ യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത പോലീസ് നടപടി ജനാധിപത്യസമൂഹത്തിനുമുന്നിൽ ഉയർത്തുന്നത്ഒ ട്ടേറെ ചോദ്യങ്ങളാണ്. കോഴിക്കോട്ടെ പോലീസ് നടപടിക്കെതിരേ പുറത്തു ള്ളതുപോലെ തന്നെസി.പി.എമ്മിനകത്തും പൊതുവികാരം ഉയർന്നുവന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റുതന്നെ ഈ ചെറുപ്പക്കാരുടെപേരിൽ യു.എ.പി.എ. ചുമത്തരുത് എന്നാവശ്യപ്പെട്ടു രംഗത്ത് വരികയും ചെയ്തിരുന്നു. അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസ് കൊച്ചി എന്‍.ഐ.എ സംഘം ഡിസംബര്‍ 19 നാണ് ഏറ്റെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലന്‍, താഹ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ പോളിറ്റ്ബ്യൂറോ അംഗങ്ങളായി പ്രകാശ് കാരാട്ടും എം.എ. ബേബിയും അടക്കുമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അലനും താഹയും മാവോയിസ്റ്റുകളാണെന്നും അവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.

’കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ യെ ഏല്‍പ്പിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. . ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎ യെ ഏല്‍പ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎ യെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിഎത്രത്തോളം സാധൂകരിക്കാന്സാധിക്കും. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂഎന്നായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends