Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഓർത്തഡോക്സിനെയും വെള്ളാപള്ളിയെയും സർക്കാർ വലിപ്പിച്ചു; ചെങ്ങന്നൂരിൽ സജി ചെറിയാനെ ജയിപ്പിച്ച ഓർത്തഡോക്സ് വിഭാഗത്തെ സർക്കാർ നാണം കെടുത്തി; മ്യതദേഹം സംസ്കരിക്കാൻ യാക്കോബായ സഭയുടെ ആവശ്യം കണക്കിലെടുത്ത് ഓർത്തഡോക്സ്നി സഭയ്ക്ക് എതിരെ നിയമ നിർമ്മാണം നടത്താൻ സർക്കാർ

01 JANUARY 2020 05:41 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂരിൽ സജി ചെറിയാനെ ജയിപ്പിച്ച ഓർത്തഡോക്സ് വിഭാഗത്തെ സർക്കാർ നാണം കെടുത്തി. മ്യതദേഹം സംസ്കരിക്കാൻ യാക്കോബായ സഭയുടെ ആവശ്യം കണക്കിലെടുത്ത് ഓർത്തഡോക്സ്നി സഭയ്ക്ക് എതിരെ നിയമ നിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചു.

സർക്കാരിനെ എല്ലാ കാലത്തും താങ്ങി നിർത്തിയ എസ് എൻ ഡി പിയെ പാടേ വിസ്മരിച്ചു കൊണ്ട് എൻ എസ് എസിന് വേണ്ടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് സംവരണം നൽകാനും തീരുമാനിച്ചതു പോലെയാണ് ഇതും .

ഓർത്തഡോക്സ് സഭക്കും എസ് എൻ ഡി പിക്കും ഉണ്ടായത് അപരിഹാര്യമായ നഷ്ടം തന്നെയാണ്. അതേസമയം എൻ എസ് എസും യാക്കോബായ സഭയും സർക്കാരിന്റെ പോക്കറ്റിലായി. ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചെയ്തു കൊടുക്കാത്ത സഹായമാണ് ഇത്.

സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ ഉള്ളവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. സമീപകാലത്ത് മൃതദേഹം അടക്കം ചെയ്യുന്നതില്‍ കാലതാമസവും തര്‍ക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിലാണ് . ചില പള്ളികളും വിവിധ ഇടവകകളും ഇതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ചില പള്ളി അധികാരികള്‍ മൃതദേഹം അടക്കംചെയ്യാന്‍ വിസമ്മതിച്ചതുമൂലം ഉണ്ടായ പ്രശ്നങ്ങള്‍ നാം കണ്ടതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പലവട്ടം ഇടപെട്ടിരുന്നു. ഒടുവില്‍ വിവിധ സഭകളുടെ അദ്ധ്യക്ഷന്‍മാരും ഈ പ്രശ്നത്തില്‍ ഒത്തുത്തീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഒരു വിഭാഗം ഇതിനോടൊന്നും സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് തീരുമാനിച്ചതെന്ന് സർക്കാർ പറയുന്നു. തീരുമാനം യാക്കോബായക്ക് വേണ്ടി മാത്രമാണെന്ന് വ്യക്തം.

സുപ്രീം കോടതി കേസിലും യാക്കോബായ സഭക്ക് വേണ്ടിയാണ് പിണറായി സർക്കാർ നിലകൊണ്ടത്. ഇത് സുപ്രീം കോടതിയുടെ വിമർശനങ്ങൾക്ക് പോലും ഇടയാക്കി.

ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും. മരണമടഞ്ഞ ഇടവക അംഗത്തിന്‍റെ ബന്ധുക്കള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ ആ ഇടവകപള്ളി സെമിത്തേരിയില്‍ വേണ്ടെന്നു വെയ്ക്കാനും അവര്‍ക്കു താല്‍പര്യമുള്ള പുരോഹിതനെ കൊണ്ട് അവര്‍ തെരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താനും അവകാശമുണ്ടാകും.

അതായത് യാക്കോബായ സഭയുടെ പള്ളികളുടെ ഭരണചുമതല സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്സ് സഭക്കാണ് ലഭിച്ചിരിക്കുന്നത്. യാക്കോബായ സഭാംഗമോ ബന്ധുവോ മരിച്ചാൽ അവരുടെ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ ഓർത്തഡോക്സ് സഭ സമ്മതിച്ചിരുന്നില്ല. ഇതിനെതിരെ യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചിട്ടും ഫലം ഉണ്ടായില്ല. ഈ പശ്‌ചാത്തലത്തിലാണ് സർക്കാർ നിയമനിർമ്മാണം നടത്തുന്നത്. ഇനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ യാക്കോബായ സഭാ പുരോഹിതർക്ക് പ്രാർത്ഥന നടത്താം. തീരുമാനം ഓർത്തഡോക്സിന് ഏറ്റ കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തിൽ എണ്ണത്തിൽ കൂടുതൽ യാക്കോബായക്കാരാണ്. തെരഞ്ഞടുപ്പാണ് പിണറായിയുടെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends