മരട് ഫഌറ്റ് ഉടമകള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു; മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നഷ്ടപരിഹാരത്തില്‍ ധാരണയായതായി ഉടമകള്‍

കൊച്ചിയിലെ മരടിലെ ഫഌറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നഷ്ടപരിഹാരത്തില്‍ ധാരണയായതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.ഫഌറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ എന്നീ ഫഌറ്റുകള്‍ ആദ്യം പൊളിച്ച് പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം മറ്റ് ഫഌറ്റുകള്‍ പൊളിക്കുക എന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.
സബ് കളക്ടര്‍, മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍, എന്നിവര്‍ക്കൊപ്പം സമരസമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























