രണ്ടാമത് ലോക കേരളസഭ ഇന്നവസാനിക്കും... സഭക്ക് നിയമപരിരക്ഷ നില്‍കുന്നതിനുള്ള കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ചയാവും, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സമാപന പ്രസംഗത്തോടെ രണ്ടാമത് ലോകകേരള സഭ സമാപിക്കും

രണ്ടാമത് ലോക കേരളസഭ ഇന്നവസാനിക്കും. സഭക്ക് നിയമപരിരക്ഷ നില്‍കുന്നതിനുള്ള കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ചയാവും. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ബില്ല് നിയമസഭയുടെ പരിഗണനക്കയയ്ക്കും. ലോക കേരളസഭ നിയമിക്കാനുള്ള കരട് ബില്ലിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ബില്ല് സഭ അംഗീകരിക്കും. തുടര്‍ന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് നിയമസഭ പാസാക്കിയാല്‍ മാത്രമേ നിയമമായി മാറുകയുള്ളു. മുഖ്യമന്ത്രി സഭ നേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവുമാകുന്ന ലോക കേരള സഭയില്‍ 351 അംഗങ്ങളായിരിക്കും ഉണ്ടാവുക.
സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ പ്രസീഡിയത്തിനാണ് സഭയുടെ നിയന്ത്രണം. സര്‍ക്കാരിന്റെ താത്പര്യ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗത്വം റദ്ദാക്കും. തുടങ്ങിയ നിബന്ധനകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിന്റേയും , ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നടന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ലോകകേരള സഭ നിയമമായി മാറും.
പ്രവാസികള്‍ നേരിടുന്ന എട്ട് വിഷയങ്ങളിന്മലേുള്ള ചര്‍ച്ചകള്‍ ഇന്നലെ നടന്നിരുന്നു.ഈ സമിതികള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന കാര്യങ്ങള്‍ ഇന്ന് സഭയില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന വിഷയങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സമാപന പ്രസംഗത്തോടെ ഉച്ചക്ക് രണ്ടാമത് ലോകകേരള സഭ സമാപിക്കും.
https://www.facebook.com/Malayalivartha
























