Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബി.ജെ.പി ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി; പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം; പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ബി.ജെ.പി സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി

03 JANUARY 2020 09:20 AM IST
മലയാളി വാര്‍ത്ത

സിപിഐ എമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു അബ്‌ദുള്ള കുട്ടി. കണ്ണൂർ പാര്ലമെന്റിൽസിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു വന്ന അബ്ദുള്ള കുട്ടിയ്ക് പ്രസ്ഥാനം ചാർത്തികൊടുത്തവിശേഷണമായിരുന്നു അത്ഭുതക്കുട്ടി എന്നത്. എന്നാൽസിപിഎമ്മിന്റെ ആ അത്ഭുത കുട്ടി പിന്നീട സിപിഎം ബന്ധമുപേക്ഷിച്ച് ,പരസ്യമായി തള്ളിപ്പറഞ്ഞ് കോൺഗ്രസിൽ ചേർന്നു .അവിടുന്ന് വീണ്ടും ബിജെപിയിലേക്ക്.ഇപ്പോഴിതാ പിണറായി വിജയനെ രൂക്ഷമായി കടന്നാക്രമിച്ചു അബ്ദുള്ളകുട്ടി വീണ്ടും രംഗത്തെത്തിയിരിക്കുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് എടുത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബി.ജെ.പി ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി പരസ്യ പ്രസ്താവന നടത്തിയത്. പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത് അതു നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കുപോകാമെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് മുക്കത്ത് പറഞ്ഞു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ബി.ജെ.പി സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. സംസ്ഥാനത്തെ മുസ്‌ലിം പള്ളികളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാമുമാര്‍ പറയുന്നതെന്നും വി.എസ്. അച്യുതാനന്ദനെപ്പോലെ മുസ്‌ലിം വിരോധമുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ലെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചെന്നും ഇതുമാറണമെങ്കില്‍ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലിമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്നും അവകാശസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതിനിടെ കേരളത്തിന്റെ പാത പിന്തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരളം അവതരിപ്പിച്ച സമാനമായ പ്രമേയമായിരിക്കും പുതുച്ചേരിയിലും അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസാരിച്ച് ഈ മാസം അവസാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് പി.ടി.ഐയോട് നാരായണ സ്വാമി പറഞ്ഞു.
ചൊവ്വാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളാ നിയമസഭ പ്രമേയം പാസാക്കിയത്. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends