അമ്പരന്ന് ലോകരാജ്യങ്ങള്‍... ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയതിന് തക്ക തിരിച്ചടിയുമായി അമേരിക്ക; ബാഗ്ദാദില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു

ശാന്തമായിരുന്ന ഗള്‍ഫ് മേഖല മറ്റൊരു യുദ്ധത്തിന് വഴി തുറക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യാമാക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇംപീച്ചുമെന്റ് നേരിടുന്ന ട്രംപ് അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ ക്രമണത്തിന് മുതിര്‍ന്നതെന്നും പ്രചാരണം ശക്തമാണ്. ഗള്‍ഫ് മേഖലയിലെ ആക്രമണത്തിലൂടെ കൂടുതല്‍ അമേരിക്കക്കാരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവരുള്‍പ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട ചെയ്തു.
ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരെ ആക്രമണമുണ്ടായത്. എല്ലാത്തിനും പിന്നില്‍ ഇറാനാണെന്നാണ് ട്രംപ് ആരോപിക്കുന്നത്.
'എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാല്‍ ഇറാന്‍ കനത്തവില നല്‍കേണ്ടിവരും. ഇത് മുന്നറിയിപ്പല്ല, ഭീഷണിയാണ്' ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. എന്നാല്‍, ഇറാനുമായി ഒരു യുദ്ധമുണ്ടാകുന്നത് തനിക്കുകാണാനാവില്ലെന്നും അത് ഇറാനെ സംബന്ധിച്ച് മോശം കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് തങ്ങളാഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാഖില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുള്‍ ബ്രിഗേഡ്‌സിനുനേരെ യു.എസ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അവിടെ പ്രക്ഷോഭമാരംഭിച്ചത്.
എന്നാല്‍, യു.എസിന് തങ്ങളെ ഒന്നുംചെയ്യാനാവില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി പറഞ്ഞു. യു.എസ്. എംബസി ആക്രമിക്കപ്പെട്ടതില്‍ തങ്ങള്‍ക്കുപങ്കില്ലെന്നും ഇറാഖില്‍ പരക്കെ യു.എസ്. വിരുദ്ധവികാരം പടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ബാഗ്ദാദിലെ എംബസിയില്‍ യു.എസ്. സുരക്ഷ ശക്തമാക്കി. 750ഓളം സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേനാംഗങ്ങളെ ഇറാഖിലേക്ക് അയച്ചെന്നും യു.എസ്. പ്രതിരോധസെക്രട്ടറി മാര്‍ക്ക് എസ്!പെര്‍ പറഞ്ഞു. ഇറാഖ് ആക്ടിങ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അയ്യായിരത്തോളം യു.എസ്. സൈനികര്‍ ഇറാഖിലുണ്ട്. എംബസിയില്‍നിന്ന് ജീവനക്കാരെ തിരിച്ചുവിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വ്യക്തമാക്കി. ഒരാഴ്ചയായി ഔദ്യോഗികയാത്രയിലായിരുന്ന ഇറാഖിലെ യു.എസിന്റെ അംബാസഡര്‍ എംബസിയിലേക്ക് തിരിച്ചതായും വിദേശകാര്യമന്ത്രാലയവക്താവ് പറഞ്ഞു. അതിനിടയ്ക്കാണ് അമേരിക്കയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
https://www.facebook.com/Malayalivartha
























