Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

എം സി റോഡില്‍ കോട്ടയത്തേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനം കടന്നു പോകുന്ന വഴിയില്‍ പരിശോധനയ്ക്ക് എത്തിച്ചതാണ് ബ്ലാക്കിയെ... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷയ്ക്കായി എത്തിച്ച പൊലീസ് നായ ചത്ത നിലയില്‍ കണ്ടെത്തി; മരണകാരണത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്

03 JANUARY 2020 10:27 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷയ്ക്കായി എത്തിച്ച പൊലീസ് നായ ചത്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹെഡ്ക്വാട്ടേഴ്‌സ് സ്‌ക്വാഡിലെ നായ ബ്ലാക്കിയാണ് (3) ബോംബ് സ്‌ക്വാഡിന്റെ വാഹനത്തില്‍ ചത്ത നിലയില്‍ കണ്ടത്. കനത്ത ചൂടുമൂലമുള്ള "ഹീറ്റ് സ്‌ട്രോക്ക് ' ആവാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച 11 മണിയോടെയാണ് സംഭവം. എം സി റോഡില്‍ കോട്ടയത്തേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനം കടന്നു പോകുന്ന വഴിയില്‍ പരിശോധനയ്ക്ക് എത്തിച്ചതാണ് ബ്ലാക്കിയെ. ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളിലെ പരിശോധനയ്ക്ക് ശേഷം കാരയ്ക്കാട് ഭാഗത്തേക്ക് പോകവേ വെള്ളം കൊടുക്കാന്‍ നോക്കുമ്ബോഴാണ് നായയെ ചത്ത നിലയില്‍ കണ്ടത്. ഈ സമയം ഡോഗ് കസ്റ്റോഡിയന്‍ യു വിഷ്ണുവും, ബോംബ് സ്‌ക്വാഡ് അംഗങ്ങളായ സിപിഒമാരായ വി വിഷ്ണു, ലാലു അലക്‌സ്, ഡ്രൈവര്‍ സന്ദീപ് റോബര്‍ട്ട് എന്നിവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ എത്തിച്ച്‌ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി വ്യാഴാഴ്ച വൈകുന്നേരം വരെ കാത്തെങ്കിലും നായുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ആലപ്പുഴയില്‍ നിന്ന് എത്തിക്കാന്‍ വൈകിയതിനാല്‍ മാറ്റിവെച്ചു. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലപ്പുഴയില്‍ സംസ്‌കരിക്കും. ബോംബ് സ്‌ക്വാഡില്‍ നായയുടെ ചുമതലക്കാര്‍ക്ക് നേരെ കേസെടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിഐപി ഡ്യൂട്ടിക്ക് മാത്രം ഉപയോഗിക്കുന്ന ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്ലാക്കിയെ ആറ് മാസം പ്രായമുള്ളപ്പോള്‍ തൃശ്ശൂരില്‍ നിന്നാണ് പൊലീസ് വാങ്ങിയത്. തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തിന് ശേഷം 2017-ല്‍ ബോംബ് സ്‌ക്വാഡിന്റെ ഭാഗമായി.

അതേസമയം കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമ സാധുതയുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും പ്രമേയത്തിന് ഭരണഘടനാപരമായ സാധുതയില്ലെന്നും ഗവർണർ വ്യക്തമാക്കി. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പൗരത്വം കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമാണ്. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്‌ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. എന്നാൽ, എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ല. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഇന്ത്യ വിഭജനം കേരളത്തെ ബാധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂരിലെ ചരിത്ര കോൺഗ്രസിന്‍റെ ഉപദേശം മാനിച്ചു കൊണ്ടായിരിക്കും കേരളാ നിയമസഭ ഇത്തരമൊരു പ്രമേയം പാസാക്കിയതെന്നും ഗവർണർ പരിഹസിച്ചു. പരിപാടിക്കിടെയുണ്ടായ പ്രതിഷേധം പൊലീസിന്‍റെ അധികാര പരിധിയിൽ വരുന്നതല്ല. സര്‍വകലാശാലയാണ് സംഘാടകര്‍. തെറ്റ് അതിര് കടക്കുന്നു എന്ന് തോന്നിയാൽ ചാൻസിലര്‍ എന്ന നിലയിൽ ഇടപെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തില്‍ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് പൂര്‍ണമായ അധികാരവും അവകാശവുമുണ്ട്. മുമ്പും പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ നിയമം തന്നെ ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. അതിനാല്‍ ഇതുവരെ വിജ്ഞാപനം പോലും ഇറങ്ങിയിട്ടില്ല. ഗവര്‍ണര്‍ ദിവസവും വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഇവിടെ മറ്റൊരു ഗവര്‍ണറുണ്ടായിരുന്നു. അദ്ദേഹത്തിന് വ്യക്തിപരമായ അഭിപ്രായങ്ങളില്ലാതിരുന്നതുകൊണ്ടാണോ വിവാദങ്ങള്‍ ഉണ്ടാകാതിരുന്നത്? പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends