Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലോകം ആശങ്കയിൽ; ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കമുള്ള ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ്

03 JANUARY 2020 11:43 AM IST
മലയാളി വാര്‍ത്ത

ഇനി യുദ്ധത്തിലേക്കോ.. ഇറാന്റെ ഭീഷണിയെ ലോകം ഉറ്റുനോക്കുന്നു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കമുള്ള ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ മുൻ കമാൻഡറായിരുന്ന മുഹ്‌സിൻ റിസായി.

എലീറ്റ് ഖുദ്സ് ഫോഴ്സ് തലവനും റെവല്യൂഷണറി ഗാർഡ്‌സിലെ മേജർ ജനറലുമായിരുന്നു കൊല്ലപ്പെട്ട കാസിം സുലൈമാനി. രക്തശാക്ഷികളാക്കപ്പെട്ട സഹോദരന്മാരുടെ കൂട്ടത്തിലാണ് ഇപ്പോൾ സുലൈമാനിയെന്നും ഇറാനിയൻ സർക്കാരിൽ ഉന്നത പദവി വഹിക്കുന്ന റിസായി ട്വീറ്റ് ചെയ്തു. ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് കാസിമിനെ അമേരിക്കൻ സേന വധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ വാർത്ത പുറത്ത് വന്ന ശേഷം അമേരിക്കൻ പതാകയുടെ ചിത്രം ഉൾപ്പടുത്തികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് ചെയ്തിരുന്നു. ഗൾഫ് മേഖലകളിലുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പെന്റഗൺ ഈ കൃത്യത്തെ ന്യായീകരിക്കുന്നത്.പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനകളുടെ തലവൻ അബു മെഹ്ദി മുഹന്ദിസും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ സൈനിക സംഘത്തെ ലക്ഷ്യം വച്ചുകൊണ്ട് വെള്ളിയാഴ്ച്ച പുലർച്ചെയാണ് അമേരിക്കൻ സേന റോക്കറ്റ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു.

അമേരിക്കയുടെ ആക്രമണം ഗൾഫ് മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുദ്ധത്തിനുള്ള സാദ്ധ്യതകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ബാഗ്ദാദിലുള്ള അമേരിക്കൻ എംബസിയ്ക്ക് നേരെ ഇറാഖി പ്രക്ഷോഭകർ കഴിഞ്ഞ ദിവസം പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിനിടെ ഇവർ എംബസിക്കുള്ളിലേക്ക് കയറുകയും അമേരിക്കൻ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭത്തിന്‌ പിന്നിൽ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പകരമായാണ് റെവല്യൂഷനറി ഗാർഡ്‌സ് തലവനെ വധിച്ചുകൊണ്ട് അമേരിക്ക പ്രതികരിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളൊന്നാണ് അമേരിക്ക. എന്നാൽ ഈ വർഷം അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതും ഇതേ വിമാനത്തിന്റെ മറ്റു രണ്ട് തകർച്ചകളും വാഷിങ്ടണിന്റെ സൈനിക ശേഷിയെ കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 1530.70 കോടി രൂപ വിലവരുന്ന ഇത്തരം ഡ്രോണുകൾ രണ്ടെണ്ണം മാത്രമാണ് യുഎസ് നാവികസേനയുടെ കയ്യിൽ അവശേഷിക്കുന്നത്. എന്നാൽ ഇത്തരം ഡ്രോണുകൾ ഇനി നിർമിക്കാനുള്ള പദ്ധതികൾ അമേരിക്ക ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

യുഎസ് ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായി. ബാരലിന് നാല് ശതമാനത്തിലധികം വില വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends