ശരീരഭാഗങ്ങള്‍ അഴുകി നിലയിൽ, ശരീരഭാഗങ്ങള്‍ അഴുകി അടര്‍ന്ന് പോയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.. കൊട്ടാരക്കര വെളിയം തോട്ടില്‍ അജ്ഞാത മൃതദേഹത്തിന് പിന്നാലെ അന്വേഷണസംഘം

നാട്ടുകാരെ ഞെട്ടിച്ച് കൊണ്ടാണ് വെളിയത്ത് തോട്ടില്‍ രണ്ട് മാസം പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടെ നിന്നും മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ അഴുകി അടര്‍ന്ന് പോയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. നെടുമണ്‍കാവ് ആറ്റില്‍ വെളിയം പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കുഴി ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് വൃത്തിയാക്കിവരികയായിരുന്നു. ഇവിടെ ഇഞ്ച വളര്‍ന്ന് നില്ക്കുന്ന ഭാഗം വെട്ടിയൊതുക്കിയപ്പോഴാണ് പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.മൃതദേഹംകൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമ്ബോള്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
https://www.facebook.com/Malayalivartha
























