വയനാട് വട്ടവയലില്‍ പുള്ളിപ്പുലിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി, പുലിയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള നടപടികള്‍ വനംവകുപ്പ് തുടങ്ങി

വയനാട് വട്ടവയലില്‍ പുള്ളിപ്പുലിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. വൈത്തിരി വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. പുലിയുടെ ദേഹത്ത് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയത്.
വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണെന്നും മുകളിലേക്ക് കയറ്റിയതിന് ശേഷം സുരക്ഷിതമായി പുള്ളിപുലിയെ കാട്ടിലേക്ക് അയക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. അബദ്ധത്തില്‍ പുള്ളിപുലി കിണറ്റില്‍ വീണതാകുമെന്നാണ് വനംവകുപ്പ് പറഞ്ഞത്.
https://www.facebook.com/Malayalivartha
























