വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ; പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും കുരുക്കിക്കൊല്ലുന്ന മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും കുരുക്കിക്കൊല്ലുന്ന മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. കാലകാലങ്ങളായി കേരളത്തില്‍ വന്നിരുന്ന ഗവര്‍ണ്ണര്‍മാര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അടിമ പണിക്കാരാണെന്നായിരുന്നു സിപിഎമ്മും കോണ്‍ഗ്രസ്സും ധരിച്ച് വച്ചിരുന്നത്. എന്നാല്‍ നിങ്ങള്‍ പറയുമ്ബോ പോവാനും വരാനും നിങ്ങളുടെ പണിക്കാരനല്ല ഗവര്‍ണ്ണര്‍. അത് കൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയോ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താല്‍ ബിജെപി അതിനെ തെരുവില്‍ നേരിടുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
കാലകാലങ്ങളായി കേരളത്തില്‍ വന്നിരുന്ന ഗവര്‍ണ്ണര്‍മാര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അടിമ പണിക്കാരാണെന്നായിരുന്നു സിപിഎമ്മും കോണ്‍ഗ്രസ്സും ധരിച്ച് വച്ചിരുന്നത്. എന്നാല്‍ നിങ്ങള്‍ പറയുമ്ബോ പോവാനും വരാനും നിങ്ങളുടെ പണിക്കാരനല്ല ഗവര്‍ണ്ണര്‍. അത് കൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയോ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താല്‍ ബി ജെ പി അതിനെ തെരുവില്‍ നേരിടും. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ!
ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് നേരത്തെ കെ മുരളീധരന്‍ എംപി പ്രതികരിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. 'കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























