Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു... ആഗോള വിപണിയില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില

03 JANUARY 2020 01:53 PM IST
മലയാളി വാര്‍ത്ത

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു...ചരിത്രത്തിൽ തന്നെ ഇത്രയധികം വില സ്വർണത്തിനു ഉണ്ടായിട്ടില്ല.. ആഗോള വിപണിയില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില ഇപ്പോൾ . ഒരു ഔണ്‍സിന് 1,538.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....

ഇന്നും ഗ്രാമിന് 45 രൂപ ഉയർന്നതോടെ വില ഗ്രാമിന് 3680 രൂപയായി. അതായത് ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 8 ഗ്രാം സ്വർണത്തിന്റെ വില 29,440 രൂപയാണ്.പണിക്കൂലി എല്ലാം ആകുമ്പോൾ സാധാരണക്കാരന്റെ കയ്യെത്തും ദൂരെനിന്നു ഒരു പാട് അകലേക്ക് സ്വർണം പോകുകയാണ്

ദിവസങ്ങൾക്കുള്ളിൽ പവന് വില 30,000 കടന്നേക്കും. മൂന്നു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി കൂടി ചേർത്ത് ഒരു ലക്ഷം രൂപയിൽ അധികം നൽകേണ്ടി വരും . വിവാഹ സീസണിൽ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കുന്നതാണ് സ്വർണവിലക്കയറ്റം..

കഴിഞ്ഞ സെപ്റ്റംബർ 4ന് ആണ് ഇതിനു മുൻപ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. അന്ന് പക്ഷെ 29,120 രൂപയായിരുന്നു ഒരു പവന്റെ വില. ഗ്രാമിന് 3640 രൂപയും. തുടർന്നു വില നേരിയതോതിൽ കുറഞ്ഞെങ്കിലും ഡിസംബർ അവസാനത്തോടെ വീണ്ടും ഉയർന്നു. ഇന്ന് അത് പവന് 29,440 രൂപ എന്ന നിരക്കിൽ എത്തി നിൽക്കുന്നു.

19 ദിവസംകൊണ്ട് സ്വര്‍ണവില പവന് 1,440 രൂപയാണ് കൂടിയത്. 2019 ഡിസംബര്‍ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലവര്‍ധിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു.

രാജ്യാന്തര നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണം... ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനിടയാക്കി......

അതേ സമയം വില കുതിച്ചുയരുന്നതോടെ മികച്ച നിക്ഷേപങ്ങളിലൊന്നായി സ്വർണം മാറിയിരിക്കുകയാണ് . 2019 ൽ മാത്രം 24 ശതമാനമാണ് വിലവർധന. 2019 ജനുവരി ഒന്നു മുതൽ പവന് 5,920 രൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട് .. കഴിഞ്ഞ ജനുവരി ഒന്നിന് ഗ്രാമിന് 2,930 രൂപയായിരുന്ന വിലയാണ് ഡിസംബർ അവസാനമായപ്പോഴേക്കും 3625 ൽ എത്തിയത് . മൂന്നു ദിവസം കൊണ്ട് വില 3680 കടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. പവൻ വില 23,440 രൂപയിൽ നിന്ന് 29,440 ൽ എത്തി

സ്വർണത്തിനു വില ഉയരുന്നത് അനുഗ്രഹമായി കാണുന്നവരും ഉണ്ട്. നിക്ഷേപകർക്കാണ് ഇത് വാൻ നേട്ടമായിട്ടുള്ളത്. വില കൂടിയതോടെ പഴയ സ്വർണം വിറ്റ് ലാഭം നേടുന്നവരുടെ എണ്ണം കൂടുകയാണ്. പുതിയ സ്വർണം വാങ്ങുന്നവരെക്കാൾ മാറ്റിവാങ്ങാനെത്തുന്നവരുടെ എണ്ണമാണു കൂടുതൽ. സ്വർണത്തിന് ഏറ്റവും വലിയ വിലവർധനയുണ്ടായ വർഷമാണു കടന്നുപോയത്.

രാജ്യാന്തര തലത്തിൽ വില ഉയരുന്നതനുസരിച്ചാണ് കേരളത്തിലും സ്വർണവില കൂടുന്നത്. കഴിഞ്ഞ ജനുവരി ആദ്യം ട്രോയ് ഔൺസിന് അതായത് 31.1 ഗ്രാം സ്വർണത്തിന് 1,278 ഡോളറായിരുന്നു വില. ഡിസംബർ അവസാന വാരം വില 1,516 ൽ എത്തി. ഇന്ന് 1540 ഡോളറാണു സ്വർണവില. 15 ഡോളർ ഇന്നു മാത്രം ഉയർന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതൽ 253 ഡോളറിന്റെ വർധന ഉണ്ടായതായാണ് കണക്കാക്കുന്നത് .

പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ റെക്കോർഡു സൃഷ്ടിച്ച സ്വർണവില ഇനിയും ഉയരാനാണു സാധ്യത. സ്വർണത്തിൽ വലിയ നിക്ഷേപം നടത്തിയവർ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതിനാൽ താൽക്കാലികമായി വിലക്കുറവ് അനുഭവപ്പെട്ടാലും ഇനിയും ഉയർന്നേക്കും. ഇടിഎഫ് നിക്ഷേപവും ഉയരുകയാണ്. കേന്ദ്രബാങ്കുകളും സ്വർണം വാങ്ങുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 14 കേന്ദ്രബാങ്കുകൾ കഴിഞ്ഞ വർഷം ഒരു ടണ്ണിലേറെ സ്വർണം കരുതൽ ശേഖരത്തിലേക്കു മാറ്റിയിട്ടുമുണ്ട്. വില ഉയരുന്നതോടെ സ്വർണ കള്ളക്കടത്തും ക്രമാതീതമായി വർധിക്കാനാണു സാധ്യത

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends