പ്ലാസ്റ്റിക് ഉല്പന്നങ്ങള് കൊണ്ടുവരൂ, തുണിസഞ്ചി തന്നുവിടാം: തിരുവനന്തപുരം കോര്പറേഷന് !
തിരുവനന്തപുരം കോര്പ്പറേഷന് പ്ലാസ്റ്റിക് ഉല്പന്നങ്ങള് കൈമാറി തുണി സഞ്ചികള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നു. പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍ വന്നതോടെയാണ് കോര്പ്പറേഷന് ഈ സൗകര്യം ഒരുക്കുന്നത്.
കിഴക്കേകോട്ട ഗാന്ധി പാര്‍ക്കിലാണ് പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള് കൈമാറിയാല്‍ പകരം തുണി സഞ്ചികള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കച്ചവടക്കാര്‍ക്ക് മൊത്തമായി തുണി സഞ്ചികള്‍ വാങ്ങാനും അവസരമുണ്ട്.
2019-നൊപ്പം പ്ലാസ്റ്റിക്കും പടിയിറങ്ങിയതോടെ കൈവശമുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ എവിടെ ഉപേക്ഷിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വ്യാപകമാണ്.
https://www.facebook.com/Malayalivartha