തമിഴ്‌നാട്ടുകാരായ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയുടെ ടയര്‍ മോഷ്ടിച്ചു, പൊലിസ് പിടിയിലായി!

തകരാര്‍ പരിഹരിക്കാനായി നിലയ്ക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച തമിഴ്‌നാട്ടുകാരായ ബസ് ജീവനക്കാര്‍ പിടിയിലായി.
തമിഴ്‌നാട്ടില്‍ നിന്നും ശബരിമല തീര്‍ഥാടകരുമായി വന്ന വാഹനത്തിലെ ജീവനക്കാരായ നിസാമുദ്ധീന്‍, യോഗേശ്വരന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
ശബരിമലദര്‍ശനത്തിന് തീര്‍ഥാടകരെയും കൊണ്ടുവന്ന ബസ് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തശേഷമായിരുന്നു ടയര്‍ മോഷ്ടിച്ചത്.
കെ എസ്സ് ആര്‍ ടി സി ബസിന്റെ തകരാര്‍ പരിഹരിക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ടയര്‍ ഊരിമാറ്റിയ ശേഷം, ആരും അറിയാതിരിക്കാന്‍ ഇവര്‍ ഉപയോഗശൂന്യമായ ടയര്‍ ബസില്‍ ഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























