ആളൊഴിഞ്ഞ സ്ഥലത്ത് ആരും കാണാതെ മാലിന്യം തള്ളി; സി സി ടി വി ഇല്ലാതിരുന്നിട്ടും ; നിമിഷങ്ങൾക്കകം വിരുതനെ പൊക്കി ; വഴിത്തിരിവായത് ആ കാര്യം

ആളൊഴിഞ്ഞ സ്ഥലത്ത് ആരും കാണാതെ മാലിന്യങ്ങൾ തള്ളിയ വിരുതനെ കൈയോടെ പൊക്കി. സിസിടിവി പോലും ഇല്ലാത്ത പ്രദേശത്തായിരുന്നു മാലിന്യം തള്ളിയ വ്യക്തിയെ പിടിച്ചത്. ഹരിപ്പാട് നഗരസഭ 30,000 രൂപ പിഴ ഈടാക്കുകയും ചെയ്തു . കായംകുളം സ്വദേശിയായ വ്യക്തി ദേശീയപാതയിൽ മാലിന്യം ഉപേക്ഷിച്ച് പോകുകയായിരുന്നു. എന്നാൽ മാലിന്യം കാരണം പൊറുതിമുട്ടിയ നാട്ടുക്കാർ പരാതിയുമായി രംഗത്ത് വന്നു. തുടർന്ന് നഗരസഭ അധികൃതർ പരിശോധന നടത്തുകയായിരുന്നു. എന്നാൽ സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് നിന്നും അധികൃതര്‍ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തുകയായിരുന്നു. ഈ രേഖകളിൽ നിന്നും ഉടമയുടെ വിവരം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഉടമയോട് വിവരം അറിയിക്കുകയായിരുന്നു . എന്നാൽ ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. ഈ കാര്യം നിഷേധിക്കുകയായിരുന്നു. കടയുടെ രേഖകൾ കാണിച്ചതിനെ തുടർന്ന് കാര്യം സമ്മതിക്കുയായിരുന്നു. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ ആണ് വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചിട്ടു കടന്നു കളഞ്ഞത്. മുപ്പതിനായിരം രൂപയാണ് നഗരസഭാ അധികൃതർഈ വ്യക്തിയിൽ നിന്നും ഈടാക്കിയത്. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിക്കുകയും ചെയ്തു.
മാലിന്യങ്ങൾ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുക എന്നത് പലരുടെയും ശീലമാണ്. ഇതിൽ നിന്നും വരുന്ന അസഹ്യമായ നാറ്റവും മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു. പാതയോരത്ത് മാലിന്യം തള്ളുന്നത് കുറ്റകരമാണെന്നിരിക്കെ അതിനെ കാറ്റിൽ പറത്തി ആ കാര്യം ചെയ്യുന്നവർ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. സ്വന്തം ആവശ്യങ്ങൾക്കു ശേഷം ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടവും മറ്റും പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് മറ്റൊരു പാഠം കൂടിയാകുകയാണ് ഈ കാര്യം . ഇത്തരക്കാരെ കുടുക്കാൻ റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ നാട്ടുകാര്‍ പരീക്ഷിക്കുന്നുണ്ട് . എന്നാൽ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുപോലും ഇപ്പോഴും പൊതു സ്ഥലങ്ങൾ മലിനമാക്കുന്നവരുടെ എണ്ണം കൂടി വരുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇത്തരം സാമൂഹിക വിരുദ്ധരെ നേരിടാൻ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങുകയാണ്.
https://www.facebook.com/Malayalivartha























