Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സോഷ്യൽ മീഡിയ തേടിനടന്ന അയാളെ കണ്ടുകിട്ടി; സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട് കൊടും ക്രൂരത

03 JANUARY 2020 05:52 PM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട കൊടും ക്രൂരത സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. അരവിന്ദ് സുദകുമാറെന്ന വ്യക്തി സാമൂഹ്യമാധ്യമത്തിൽ ഇട്ട ഒരു പോസ്റ്റിലൂടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ചാണ് അപകടം സംഭവിച്ചത്.

ആരാണ് ഇടിച്ചതെന്നതടക്കം ഒരു വിവരങ്ങളും യുവതിയ്ക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പക്ഷേ കാർ നമ്പർ കുറിച്ച് വച്ചിരുന്നു. ഇതടക്കം ചേർത്ത് ശ്രീകാര്യം പൊലീസിൽ യുവതിയും ഭർത്താവും പരാതി നൽകി. ഒന്നാം തീയതിയും മറ്റ് പല തവണകളിലുമായി പരിക്കേറ്റ യുവതിയെയും പ്ലാസ്റ്റിക് സർജറി ചെയ്ത് ചികിത്സയിൽ കഴിയുന്ന രണ്ട് വയസ്സുകാരനെയും വിളിച്ച് വരുത്തുകയല്ലാതെ പൊലീസ് കേസിൽ ആരാണ് വണ്ടിയിടിച്ചതെന്ന് അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

തുടർന്ന് കുഞ്ഞിന്‍റെ അച്ഛൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇനി ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനാണിത് എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിൽ വൈറലായിരുന്നു. ഒടുവിൽ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കൊട്ടാരക്കര സദാനന്ദപുരം സ്വദേശിയാണ് സജി മാത്യുവിന്‍റെ കാറാണ് യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടതെന്ന് കണ്ടെത്തി. കൊട്ടാരക്കര സദാനന്ദപുരം സ്വദേശിയാണ് സജി മാത്യു. സജിയുടെ ഭാര്യയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസിയായ താൻ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിനാണ് എത്തിയതെന്നാണ് സജി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം. ശ്രീകാര്യത്ത് റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്‍റെ കാർ ഇടിച്ചിടുകയായിരുന്നു. വീണ കുഞ്ഞിന്‍റെ മുഖം മുഴുവൻ റോഡിൽ ഉരഞ്ഞ് പൊട്ടി. യുവതിയ്ക്കും സാരമായ പരിക്കേറ്റു. വീണ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാർ കാർ തടഞ്ഞു നിർത്തി. ചോരയൊലിച്ച് റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കൾ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിർബന്ധമായി പറഞ്ഞു.

ഈ നിർബന്ധം മൂലം രക്ഷപ്പെടാൻ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയിൽ കൊണ്ടാക്കാൻ തയ്യാറായത്. എന്നാൽ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നിൽക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് 'ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കിൽ ഇപ്പോൾ ഇവിടെ ഇറങ്ങിക്കോളാ'ൻ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി. അപ്പോൾ വന്ന് നിന്ന ഒരു ഓട്ടോയിൽ കയറി കിംസ് ആശുപത്രിയിൽ പോകുകയായിരുന്നു.

അടിയന്തരമായി കേസിൽ ഇടപെടണമെന്നും, വണ്ടിയോടിച്ചവർക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷനും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends