മോഹൻലാലിൻറെ ആശംസകൾക്കായി കാതോർത്ത് പ്രണയാതുരമായ നവദമ്പതികൾ; വിവാഹത്തിലെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇവർ

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് കണക്കെ തന്നെയാണ് പ്രണയിക്കാനും വിവാഹം ചെയ്യാനും. ഒപ്പം പ്രായവും ഒരു തടസ്സമല്ലെന്ന് തെളിയിച്ചവരാണ് കേരളത്തെ കിടിലം കൊള്ളിച്ച കൊച്ചനിയനും ലക്ഷ്മിയമ്മാളും. അവർ നെഞ്ചിലേറ്റി നടന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളോളം കാത്തിരുന്ന ഇരുവരും കഴിഞ്ഞ മാസമാണ് വിവാഹിതരായത്.
രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ കൊച്ചനിയന്റെയും ലക്ഷ്മിയമ്മാളിന്റെയും വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്താന്‍ വൃദ്ധസദനത്തിലെ ജീവനക്കാര്‍ ഒന്നടങ്കം ഒറ്റക്കെട്ടായാണ് മുന്നിട്ട് നിന്നത്. ഇതേതുടർന്ന് രാഷ്ട്രീയ സിനിമ സാംസ്‌കാരികരംഗത്തുള്ളവര്‍ നവ ദമ്ബതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലില്‍ നിന്നും വിവാഹ ആശംസകള്‍ കേള്‍ക്കാനാണ് ഇനിയിവര്‍ കാതോര്‍ത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























