സർക്കാരുദ്യോഗസ്ഥൻ വാറ്റുചാരായ കേസിൽ പിടിയിൽ; അറസ്റ്റ് ചെയ്തത് സ്വന്തം വീട്ടിൽ നിന്ന്

വാറ്റ് ചാരായ കേസിൽ സർക്കാരുദ്യോഗസ്ഥൻ എക്‌സൈസിന്റെ പിടിയിൽ.ആലപ്പുഴ ചേര്‍ത്തലയില്‍ ആണ് തണ്ണീർമുക്കം വടക്ക് വള്ളാട്ട് വീട്ടിൽ വി പി ജോസ്(51) ആണ് ചാരായകേസിൽ അറസ്റ്റിലാകുന്നത്. തണ്ണീർമുക്കം മൃഗാശുപത്രിയിലെ ലൈവ‌്സ‌്റ്റോക്ക‌് ഇൻസ‌്പെക‌്ടറാണ‌് ജോസ്.
ചേർത്തല എക‌്സൈസ് സബ് ഇൻസ‌്പെക‌്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലെ സംഘം നടത്തിയ റെയ‌്ഡിൽ ആണ് ഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടന്നത്. എക‌്സൈസ് നൽകിയ റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ സർവീസിൽനിന്ന് സസ‌്പെന്‍റ് ചെയ്തു.
https://www.facebook.com/Malayalivartha























