കേരളത്തിന്റെ പ്ലോട്ട് തള്ളിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം. മണി

മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണെന്ന് പറഞ്ഞ് റിപ്പബ്ലിക് ദിനപരേഡില്‍നിന്ന് കേരളത്തിന്റെ പ്ലോട്ട് തള്ളിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരള കലാമണ്ഡലവും, മോഹിനിയാട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha























