ആഞ്ഞടിച്ച് ഗവര്‍ണര്‍ വീണ്ടും... പുറത്തിറക്കില്ലെന്ന് വെല്ലുവിളിച്ചു, എന്നാല്‍ ഇപ്പോഴും ഞാന്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നു; തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവര്‍ണര്‍; കെ. മുരളീധരന് തുറന്ന മറുപടി

വിമര്‍ശകര്‍ക്ക് തക്ക മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഗവര്‍ണറെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഗവര്‍ണറുടെ മറുപടി.
നിയമസഭ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഗവര്‍ണറുടേത്. അത് ഭയം കൂടാതെ നിര്‍വഹിക്കും. ഭരണഘടനാപരമായി ഞാന്‍ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്. സഭാ നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇടപെടാന്‍ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണ്. കൊറിയയില്‍ ഇടപെടരുതെന്ന് അമേരിക്കയോട് നിര്‍ദേശിക്കുന്നതുപോലെയാണത്. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആര്‍ക്കും വിമര്‍ശിക്കാം. പലരും തന്നെ പുറത്തിറക്കില്ലെന്നു വെല്ലുവിളിച്ചു. എന്നാല്‍ താന്‍ ഇപ്പോഴും സഞ്ചരി
https://www.facebook.com/Malayalivartha























