സിപിഐയ്ക്ക് മറുപടി... സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിന്റെ പേരില്‍മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; അതു മനസിലാക്കണമെങ്കില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് വിവേകം ഉണ്ടാകണം

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്ബതാം വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടില്‍ ചിലര്‍ പറയുകയുണ്ടായെന്നും അത് ചരിത്രത്തെ കുറിച്ച് നിശ്ചയമില്ലാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എങ്ങനെയാണ് ഈ നാട് നമുക്ക് അഭിമാനിക്കാവുന്ന നിലയിലേക്ക് എത്തിയതെന്ന ചരിത്രം വായിച്ച് മനസ്സിലാക്കിയാല്‍ ഇത്തരമൊരു വിമര്‍ശം ഉന്നയിക്കാനേ കഴിയില്ല. ആ യോഗത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലിയതോതില്‍ പറഞ്ഞില്ല. അത് ഒരു ഔദ്യോഗിക പരിപാടിയായിരുന്നു. ഇഎംഎസും ഗൗരിയമ്മയും എന്റെ സംഭാഷണത്തില്‍ കടന്നുവന്നു. അത് എന്റെ ഔചിത്യ ബോധമാണ്. അതു മനസ്സിലാക്കണമെങ്കില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് വിവേകം ഉണ്ടാകണം. ചിലരെ പേര് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല എന്നുള്ളതും ശരിയാണ് അതും ഔചിത്യമായിരുന്നു. എന്നാല്‍ ആ സര്‍ക്കാരുകളെ കുറിച്ചും അവര്‍ ചെയ്തതും ഞാന്‍ പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞു.
അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നായിരുന്നു ജനയുഗം മുഖപ്രസംഗത്തിലെ പരാമര്‍ശം.
ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കാന്‍ ബിജെപിക്ക് ആകില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപി അംഗം പോലും സംയുക്ത സമ്മേളനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. ആര്‍എസ്എസ് നയം ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും പോലെയാണ്. കമ്യൂണിസ്റ്റുകള്‍ ആഭ്യന്തര ശത്രുക്കളാണെന്ന ഹിറ്റ്‌ലറുടെ അതേ വാചകം അവരും ഉരുവിടുന്നു. ആദ്യം അവര്‍ ഉന്നമിടുന്നത് മുസ്ലീങ്ങളെയാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























