മരടിലെ നാട്ടുകാര്‍ ആശങ്കയില്‍... നാളെ മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ക്ക് തൊട്ട് ചേര്‍ന്ന് താമസിക്കുന്നവര്‍ വീടൊഴിയും, താമസം മാറുന്നത് വീട്ടുസാധനങ്ങളൂമായി, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍

മരടിലെ നാട്ടുകാര്‍ വളരെയധികം ആശങ്കയിലാണ്. നാളെ മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ക്ക് തൊട്ട് ചേര്‍ന്ന് താമസിക്കുന്നവര്‍ വീടൊഴിയും, താമസം മാറുന്നത് വീട്ടുസാധനങ്ങളൂമായിട്ടാണ് അവര്‍ വീടൊഴിയുന്നത്. സ്ഫോടനത്തില്‍ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. സ്ഫോടന ദിവസം നാല് മണിക്കൂര്‍ നേരത്തെക്ക് മാറി നിന്നാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. സ്ഫോടനത്തിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെന്ന് അധികൃതര്‍ ഉറപ്പ് പറഞ്ഞിട്ടും ഈ ഭാഗത്തെ മിക്ക വീടുകളിലും ഫ്ലാറ്റുകല്‍ പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ വിള്ളലുകള്‍ വീണിരുന്നു.
സ്ഫോടനത്തിന്റെ ആഘാതം എത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആരും നല്‍കുന്നില്ല എന്നതാണ് നാട്ടുകാരുടെപ്രധാന പ്രശ്നം. സ്ഫോടനത്തിന് ശേഷം തങ്ങളുടെ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇന്‍ഷുറന്‍സല്ല , ഫ്ലാറ്റുടമകള്‍ക്ക് നല്‍കിയത് പോലുള്ള നഷ്ടപരിഹാരമാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























