മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍... നിയന്ത്രിത സ്‌ഫോടനത്തിന് ഇനി 6 ദിവസം, ഫ്‌ലാറ്റില്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ പുലര്‍ച്ചെ മുതല്‍ കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളില്‍ നിറച്ചു തുടങ്ങി , സ്‌ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ട് . നിയന്ത്രിത സ്‌ഫോടനത്തിന് ഇനി 6 ദിവസം, ഫ്‌ലാറ്റില്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ പുലര്‍ച്ചെ മുതല്‍ കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളില്‍ നിറച്ചു തുടങ്ങി , സ്‌ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നതില്‍ അന്തിമ തീരുമാനം ഇന്ന്. ജനുവരി 11 രാവിലെ മുതലാണ് ഫ്ളാറ്റുകള്‍ പൊളിയ്ക്കുക. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം അധികൃതര്‍ പൂര്‍ത്തിയാക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചതോടെ ഒ20 ഫ്‌ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് എഡിഫയിസ് എഞ്ജിനിയറിങ് പൊളിക്കുന്ന ഒ20 ഫ്‌ളാറ്റില്‍ പെസോയും ജില്ലാ മജിസ്ട്രേറ്റും സ്‌ഫോടനം നടത്താനുള്ള അന്തിമ അനുമതി നല്‍കിയത്. അതോടെ ഇന്നലെ തന്നെ ഫ്‌ലാറ്റില്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ പുലര്‍ച്ചെ മുതല്‍ കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളില്‍ നിറച്ചു തുടങ്ങി.
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷെനാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങള്‍ ആണ് ഒ20 ഫ്‌ലാറ്റില്‍ തൂണുകളില്‍ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കും. എട്ടാം തിയതിക്കുള്ളില്‍ പൂര്‍ണമായും നിറയ്ക്കുകയാണ് ലക്ഷ്യം. അതീവ സുരക്ഷാ മുന്‍കരുതലുകള്‍ ആണ് ഒ20 ഫ്‌ലാറ്റിന്റെ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഫ്‌ലാറ്റില്‍ കൂടുതല്‍ പൊലീസുകാരെ ഉടന്‍ വിന്യസിക്കും.
https://www.facebook.com/Malayalivartha























