തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സിറിച്ചും മരുന്നും കാറിനുള്ളില്‍ നിന്നും കണ്ടെത്തി , മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. മിനി മോളെയാണ് മെഡിക്കല്‍ കോളജിലെ ലാബിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിമോളെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് ഉച്ച മുതല്‍ അന്വേഷണം നടത്തിവരുകയായിരുന്നു.
പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സിറിച്ചും മരുന്നും കാറിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























