Widgets Magazine
28
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം


കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്


സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി


വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു


കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം

കേന്ദ്രത്തിന്റെ പ്രതിനിധിയല്ല; തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും; നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണഘടനാനുസൃതമായ ചുമതല നിര്‍വഹിക്കുമെന്നും സി.എ.എ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച ആകാമെന്നും ഗവര്‍ണര്‍

23 JANUARY 2020 04:33 PM IST
മലയാളി വാര്‍ത്ത

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. നിലവിലെ തര്‍ക്കങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയാകാമെന്നും എന്നാല്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നതാണ് നിയമമെന്നും ഗവർണർ ആവര്‍ത്തിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണഘടനാനുസൃതമായ ചുമതല നിര്‍വഹിക്കുമെന്നും സി.എ.എ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച ആകാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പലകാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാവാം. ജനാധിപത്യത്തില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണടഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് തന്റെ കടമ. അത് നിര്‍വഹിക്കും. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കല്‍ തന്റെ കടമയാണ്. ജനാധിപത്യത്തില്‍ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഒരു വീട്ടില്‍ സഹോദരനും സഹോദരിയുമുണ്ടെങ്കില്‍ അവര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. അതെല്ലാം സംസാരിച്ച് പരിഹരിക്കാം. രാജ്ഭവന് മുന്നില്‍ പ്രതിഷേധവുമായെത്തിയവരെ താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവരാരും വന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

താന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണം. പലവിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്ത് തര്‍ക്കങ്ങളുണ്ടായാലും ഭരണഘടനയുടെ നിയമങ്ങളനുസരിച്ച് നീങ്ങണം. ഭരണഘടനയിലെ നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോഴാണ് തര്‍ക്കങ്ങളുണ്ടാകുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം  (10 minutes ago)

കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്  (16 minutes ago)

അറുപത്തഞ്ചുകാരിയായ സഹോദരിയെ സഹോദരന്‍ കൊലപ്പെടുത്തി  (21 minutes ago)

ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കി പൊന്നുമോള്‍ യാത്രയായി... ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു  (1 hour ago)

ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പരാതി നല്‍കി രശ്മി ആര്‍ നായര്‍  (1 hour ago)

ഡല്‍ഹി ആക്രമണം... വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍  (1 hour ago)

ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ; 95 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയ കമ്പനിക്കെതിരെ നിയമനടപടി  (2 hours ago)

കണ്ണൂരില്‍ കടയുടെ ചുമര്‍ തുരന്ന് മോഷണം... കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും മോഷണം പോയി  (2 hours ago)

ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്‌ന നജം!  (2 hours ago)

തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!  (2 hours ago)

കൊറോണ വൈറസ്... ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി; ഇറാനില്‍ 245 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്  (3 hours ago)

കണ്ണേ മടങ്ങുക ; എൻറെ പൊന്നു...പോയല്ലോ മോളേ ജീവനറ്റ് 'അമ്മ; ഹൃദയം നുറുങ്ങി അച്ഛൻ; ഇനിയവൾ ഓർമ്മ  (3 hours ago)

സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു  (3 hours ago)

പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (3 hours ago)

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി  (3 hours ago)

Malayali Vartha Recommends