കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് അത്താണിയിൽ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.
വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്. രാത്രിയായിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനാൽ ബന്ധുക്കൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കൾ സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha



























