ആരോഗ്യത്തിനും കൈത്താങ്ങ്... കാന്‍സറിനുള്ള മരുന്നുകള്‍ക്ക് വില കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം; മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി; കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരോധത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും; കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി

ആരോഗ്യ രംഗത്ത് കൈത്താങ്ങുന്ന പദ്ധതിയാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ്. മരുന്നുകള്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി രൂപ അനുവദിച്ചു. ഏറെ ചെലവുള്ള കാന്‍സര്‍ ചികിത്സയ്ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. കാന്‍സറിനുള്ള മരുന്നുകള്‍ക്ക് വില കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരോധത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും. കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി അനുവദിച്ചു. ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും
വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രമുഖ കോര്‍പറേറ്റ് കമ്പനികളും പ്രവര്‍ത്തനം ആരംഭിച്ചു.
20985 ഡിസൈന്‍ റോഡുകള്‍, 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍, 22 കിലോമീറ്ററില്‍ 20 ഫ്‌ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങളില്‍, കോവളം മുതല്‍ ബേക്കല്‍ വരെ തെക്കുവടക്ക് ജലപാത, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി, കെ ഫോണ്‍ പദ്ധതി, സമ്പൂര്‍ണ ക്ലാസ്മുറി ഡിജിറ്റലൈസേഷന്‍
202021 കാലം മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതം/ ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്‌സിഡിയായി നല്‍കും.
4 ലക്ഷം ച. അടി സാംസ്‌കാരിക സ്ഥാപനങ്ങള്‍, 37ലക്ഷം ച. അടി വരുന്ന 44 സ്‌റ്റേഡിയങ്ങള്‍, 46 ലക്ഷം ച.അടി വരുന്ന ആശുപത്രികെട്ടിടങ്ങള്‍, 4384 കോടിയുടെ കുടിവെള്ള പദ്ധതികളും കിഫ്ബിയുടേതായി നടക്കും
ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
2021 മാര്‍ച്ചിന് മുമ്പ് 85 ലക്ഷം ച. അടിവരുന്ന 237 കെട്ടിടങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നടക്കും
നാലു വര്‍ഷംകൊണ്ട് 51926 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിച്ചുനല്‍കുമെന്നാണ് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മത്സ്യോല്‍പാദനം 7.18 ലക്ഷം ടണ്ണില്‍നിന്ന് 8.02 ലക്ഷം ടണ്‍ ആയി വര്‍ധിച്ചു.
7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 202021ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കും
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 201618 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തി.
675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.
കിഫ്ബി ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
2020 21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു.
2030 വര്‍ഷംകൊണ്ടുണ്ടാക്കാനാകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് സാധ്യമാക്കും.
വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
https://www.facebook.com/Malayalivartha



























