Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആര്‍സിസിയില്‍ അര്‍ബുദ ചികില്‍സയ്ക്കായി തൊലി മാറ്റിവച്ചതിനെതുടര്‍ന്നു വായ്ക്കുള്ളില്‍ രോമ൦ വളര്‍ന്ന സംഭവത്തിലെ വീഴ്ച അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം..റീജനൽ കാൻസർ സെന്റർ അധികൃതരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

07 FEBRUARY 2020 04:05 PM IST
മലയാളി വാര്‍ത്ത

ആര്‍സിസിയില്‍ അര്‍ബുദ ചികില്‍സയ്ക്കായി തൊലി മാറ്റിവച്ചതിനെതുടര്‍ന്നു വായ്ക്കുള്ളില്‍ രോമ൦ വളര്‍ന്ന സംഭവത്തിലെ വീഴ്ച അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം..റീജനൽ കാൻസർ സെന്റർ അധികൃതരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

ഒരു വറ്റ് ഭക്ഷിക്കാനാകാതെ ഒരിറക്ക് വെള്ളം കുടിക്കാനാകാതെ വായില്‍ നിറയെ രോമവുമായി അവശനിലയിൽ കഴിയുകയാണ് വെള്ളറട സ്വദേശി സ്റ്റീഫൻ . ഇദ്ദേഹത്തിന് വേണ്ട സഹായം നല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട് .

വായ്ക്കുള്ളിലെ അർബുദ മുഴ നീക്കം ചെയ്തശേഷം മാംസം വച്ചുപിടിച്ചിതിനെത്തുടർന്നാണ് രോമ വളർച്ച ഉണ്ടാകാൻ തുടങ്ങിയത്.. കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിനായിരുന്നു ശസ്ത്രക്രിയ. കീഴ്ത്താടിയിൽ നിന്ന് ചര്‍മ്മം എടുത്ത് വായിൽ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വായിൽ രോമ വളര്‍ച്ച അനുഭവപ്പെട്ടത്. പിന്നീട് രോമം വായിൽ മുഴുവൻ വ്യാപിച്ചു. ഉമിനീര് ഇറക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് സ്റ്റീഫൻ പറയുന്നു.

അർബുദം നീക്കം ചെയ്ത ഭാഗത്തു താടിയെല്ലിനു താഴെയുള്ള മാംസം വച്ചുപിടിപ്പിക്കുമ്പോൾ രോമ വളർച്ച ഉണ്ടാകാറുണ്ടെന്ന് ആർസിസിയിലെ ഡോക്ടർമാർ പറഞ്ഞു . സ്റ്റീഫന്റെ മൂക്കിനെയും തൊണ്ടയെയും വേർതിരിക്കുന്ന അണ്ണാക്കിലാണു 4 സെന്റീമീറ്റർ വലുപ്പമുള്ള അർബുദ മുഴ കണ്ടെത്തിയത്.

മുഴ നീക്കം ചെയ്യുമ്പോൾ വെള്ളവും ഭക്ഷണവും മൂക്കിലൂടെ പുറത്തുവരാൻ സാധ്യത ഉണ്ട്. ഇത്തരം സംഭവങ്ങളിൽ ഡെന്റൽ കോളജിൽ പ്ലേറ്റ് പോലുള്ള സാധനം ഘടിപ്പിക്കും. എന്നാൽ ഇതിനിടയിലൂടെ വെള്ളം മൂക്കിലേക്കു വരാറുണ്ട്.

അതിനാലാണു മാംസം വച്ചുപിടിപ്പിക്കാൻ ഡോക്ടർ തീരുമാനിച്ചത്.ചില മാധ്യമങ്ങളിൽ വന്നതുപോലെ തുടയെല്ലിലെ മാസം ഇതിനായി ഉപയോഗിക്കാറില്ല. താടിയെല്ലിനു താഴെയുള്ള മാസമാണു പൊതുവേ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ 200ലേറെ ശസ്ത്രക്രിയകൾ ആർസിസിയിൽ ചെയ്തിട്ടുണ്ട്. രോമ വളർച്ച സ്വാഭാവികമാണ്. അതു മുറിച്ചു മാറ്റുക മാത്രമേ പ്രതിവിധി ആയുള്ളൂ . സാധാരണഗതിയിൽ 2 വർഷം കഴിഞ്ഞാണു രോമ വളർച്ച ഇല്ലാതാകുന്നത്. സ്റ്റീഫന്റെ അത്രയും രോമ വളർച്ച ഉണ്ടാകുന്നവർ കുറവ് ആണ് . ലേസർ ചികിത്സയിലൂടെ രോമ വളർച്ച ഒഴിവാക്കാം.

സംഭവത്തെ കുറിച്ച് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു .. രോമ വളർച്ച ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ ഡോക്ടർമാർ സ്റ്റീഫനെ കൗൺസലിങ്ങിനു വിധേയമാക്കേണ്ടതായിരുന്നു. എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹത്തെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ ആശുപത്രി അധികൃതർക്കു സാധിച്ചില്ല. സാധാരണക്കാരനായ രോഗിയെ ആ നിലയിൽ ബോധവൽകരിക്കണം. ലേസർ ചികിത്സയെക്കുറിച്ച് അദ്ദേഹത്തിനോ ബന്ധുക്കൾക്കോ അറിയില്ല. അവയെല്ലാം ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ സ്റ്റീഫൻ ഇത്രയേറെ മാനസിക വിഷമത്തിൽ അകപ്പെടില്ലായിരുന്നു.

ഏതായാലും കാൻസർ എന്ന മഹാ ദുരന്തത്തിന്റെ ചികിത്സ അതിനേക്കാളേറെ ദുരിതമാണ് സ്റ്റീഫന് നൽകിയത് ..വായിൽ രോമം വളര്‍ന്ന് കുടിവെള്ളം പോലും ഇറക്കാൻ സാധിക്കാതെ ദുരിത ജീവിതം നയിക്കുകയാണ് സ്റ്റീഫൻ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends