Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇത്തവണ കുടിയന്മാരെ വെറുതെവിട്ടു; സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിൽ നിൽക്കുന്ന അവസ്ഥയിൽ ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ശ്രമിച്ചത് വരവും ചെലവും കൂട്ടിമുട്ടിക്കാനും തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്താനും

07 FEBRUARY 2020 04:57 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിൽ നിൽക്കുന്ന അവസ്ഥയിൽ വരവും ചെലവും കൂട്ടിമുട്ടിക്കാനും തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്താനുമാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ശ്രമിച്ചത്.

നടപ്പുവർഷത്തെക്കാൾ 15% അധിക ചെലവാണ് ബജറ്റ് കണക്കാക്കുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, വരുമാനം കുറഞ്ഞ കാലത്ത് പുതിയ സ്രോതസ്സുകൾ കണ്ടെത്തണം എന്നുള്ളതാണ്. 1.15 ലക്ഷം കോടി രൂപ വരവും 1.30 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. അതായത്, 15000 കോടി രൂപയുടെ കമ്മി. ഇത്രയും കാശ് വിവിധ മാർഗങ്ങളഇലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.

പതിവായി വരുമാനം കണ്ടെത്തുന്നതിനായി മദ്യപരിൽ നിന്നും ഒരു പങ്ക് കണ്ടെത്തിയിരുന്നു. എന്നാൽ പതിവു രീതിയിൽ മദ്യപരിൽനിന്ന് വരുമാനത്തിന്റെ നല്ലൊരു പങ്ക് കണ്ടെത്തുന്ന വഴി ഇത്തവണ എന്തായാലും പിൻതുടർന്നിട്ടില്ല. നിലവിൽതന്നെ 200–220% നികുതി ഉള്ളതിനാൽ അവരെ ഇത്തവണ പിഴിഞ്ഞില്ല.

ചെലവു ചുരുക്കൽ, നിയമന നിയന്ത്രണം, പുതിയ നികുതി നിർദേശങ്ങൾ എന്നിവയിലൂടെ കമ്മി മറികടക്കാനാണ് സർക്കാർ ശ്രമം നടത്തുന്നത്. ഭൂമി തരംമാറ്റുന്നതിന് ഉയർന്ന ഫീസ്, ഡാമുകളിലെ മണൽവാരൽ, കെട്ടിടനികുതി ഉയർത്തൽ, ഭൂമിയുടെ ന്യായവില കൂട്ടൽ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വരുമാനം കൂട്ടാൻ സർക്കാർ നിർദേശിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വികസന ചെലവുകള്‍ക്കായി അടുത്ത സാമ്പത്തിക വര്‍ഷം 1,103 കോടിയുടെ അധിക വിഭവ സമാഹരണം ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം വികസന ചെലവിനത്തിലെ 19,987 കോടിക്ക് പുറമെയാണ് പുതിയ വിഭവ സമാഹരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2013-14നും 2018-19നും ഇടയിൽ സംസ്ഥാന സർക്കാരിന്‍റെ ചെലവുകൾ ശരാശരി 16.13 ശതമാനം വളർന്നു. എന്നാൽ അതേ സമയം ഈ കാലയളവിൽ സർക്കാരിന്‍റെ റവന്യൂ വരുമാനം 13.26 ശതമാനം മാത്രമേ വളർന്നുള്ളൂ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്തെന്നപാലെ റവന്യൂ വരുമാന വർദ്ധനവ് 18-20 ശതമാനമായി ഉയർത്തിക്കൊണ്ടു മാത്രമേ കമ്മി കുറയ്ക്കുന്നതിനും സുസ്ഥിര ധനപാതയിലേയ്ക്ക് സംസ്ഥാനത്തെ നയിക്കുന്നതിനും കഴിയൂ എന്നും ബജറ്റ് രേഖ വ്യക്തമാക്കുന്നു. ജിഎസ്ടിയിൽ പ്രതീക്ഷിച്ച നേട്ടം യാഥാർത്ഥ്യമായില്ലെന്നും രേഖ വ്യക്തമാക്കുന്നു.

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ജിഎസ്ടി ഗുണകരമാകേണ്ടതാണെന്നും എന്നാല്‍, അതുണ്ടായില്ലെന്നും തോമസ് ഐസക് സഭയെ അറിയിച്ചു. ഇ- വേ ബില്‍ നടപ്പായാല്‍ നികുതി വെട്ടിപ്പ് തടയാനാകും ഉയര്‍ന്ന വരുമാനവും ജിഎസ്ടി വഴി ഉറപ്പാക്കാനാകുമെന്നും ബജറ്റ് രേഖ പറയുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചത് വരുമാനം കുറയാന്‍ കാരണമായി. മാന്ദ്യവും നികുതി പിരിവിനെ പ്രതികൂലമായി ബാധിച്ചു. ഈ വർഷത്തെ പ്രതീക്ഷിത നികുതി വരുമാനത്തിൽ 10,113 കോടിയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

എന്നാൽ, ഈ ധന്രപതിസന്ധി സംസ്ഥാനത്ത് ഒരു വികസന സ്തംഭനവും ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ലെന്നും തോമസ് ഐസക് തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പുനര്‍വിന്യാസങ്ങളിലൂടെയും ചിലവ് ചുരുക്കലുകളിലൂടെയും 2,500 കോടി രൂപയുടെ അധികച്ചിലവ് ഒഴിവാക്കാനാവുമെന്നും തോമസ് ഐസക് സഭയെ അറിയിച്ചു. കേന്ദ്രവിഹിതത്തില്‍ 8,330 കോടിയുടെ കുറവുണ്ടായി. പ്രളയ സഹായം കേന്ദ്ര സർക്കാർ കേരളത്തിന് നിഷേധിച്ചിക്കുകയാണ്. സംസ്ഥാനത്തിനുള്ള വിഹിതം എല്ലാത്തരത്തിലും വെട്ടിക്കുറയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുകളിലും കുറവുണ്ടായി, ജിഎസ്ടി നഷ്ടപരിഹാരം സമയത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാരിന്റെ ചെലവുചുരുക്കൽ ഏറ്റവും മോശമായി ബാധിക്കുന്നത് തൊഴിലന്വേഷകരെയാകും. ഉദ്യോഗസ്ഥ പുനർവിന്യാസവും തസ്തികകൾ വെട്ടിക്കുറയ്ക്കലും ഉണ്ടാകും. എന്നാൽ, ഇതിലെല്ലാം പ്രധാനം ചെലവു ചുരുക്കൽ പ്രഖ്യാപനങ്ങളാണ്. ക്ഷേമപെൻഷനുകൾക്ക് മസ്റ്ററിങ് നടത്താത്തവർ 4.98 ലക്ഷം പേരെന്നാണ് ധനമന്ത്രി പറയുന്നത്. 700 കോടി രൂപ ഈയിനത്തിൽ സർക്കാരിന് ലാഭിക്കാനാകും. മറ്റു സർക്കാർ പദ്ധതികളിലും ഇതേ രീതിയിലുള്ള പരിശോധനകൾ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. സർക്കാർ ഇതുവരെ 17614 തസ്തികകൾ സൃഷ്ടിച്ചപ്പോൾ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ 18119 തസ്തികൾ സൃഷ്ടിക്കപ്പെട്ടതായാണ് ധനമന്ത്രി പറയുന്നത്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള വിദ്യാർഥി – അധ്യാപക അനുപാതത്തിൽ ഒരു വിദ്യാർഥി കൂടുതൽ വന്നാലും ഒരു തസ്തിക സൃഷ്ടിക്കപ്പെടുന്നു എന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends