സിഎഫ്എൽ ബൾബുകളുടെ വിൽപന നിരോധിക്കും... തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്പൂര്‍ണമായി എല്‍ഇഡി ആയി മാറും......

ബജറ്റിൽ ഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി നവംബർ മുതൽ കേരളത്തിൽ സിഎഫ്എൽ ബൾബുകളുടെ വിൽപന നിരോധിക്കുമെന്ന് പറഞ്ഞു. ഫിലമെന്റ് ബൾബുകളും നിരോധിക്കും. ഇനി സംസ്ഥാനത്ത് എൽഇഡി ബൾബുകളുടെ കാലമായിരിക്കും.
രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്പൂര്‍ണമായി എല്‍ഇഡി ആയി മാറും......
കേരളത്തിൽ എൽഇഡി സാങ്കേതികവിദ്യ നേരത്തെ ഉണ്ടായിരുന്നു .. സിഎഫ്എൽ ലൈറ്റുകളെ പിന്തള്ളിയാണ് കേരളത്തിൽ എൽഇഡി തരംഗം ഉണ്ടായത് ..2018ൽ പ്രതിമാസം 12 ലക്ഷം സിഎഫ്എൽ ബൾബുകൾ വിറ്റിരുന്നത് അരലക്ഷമായി കുറഞ്ഞു.. അതേ സമയം എൽഇഡി ലൈറ്റുകൾ മാസം 14 ലക്ഷം വിൽപനയിലേക്കു കുതിക്കുകയും ചെയ്തിരുന്നു
ഇന്ത്യയാകെ പടർന്നു പിടിച്ച ട്രെൻഡിന്റെ ഭാഗമായിട്ടാണിത്. രാജ്യത്താകെ മാസം ഏകദേശം നാലു കോടി എൽഇഡി ലൈറ്റുകളാണു വിൽക്കുന്നത്. ദീർഘകാലം ഈടുനിൽക്കുന്നതും കൂടുതൽ വെളിച്ചവും വിലക്കുറവും വൈദ്യുതിച്ചെലവു കുറവുമാണ് എൽഇഡി ലൈറ്റുകളെ പ്രിയങ്കരമാക്കുന്നത്.
സിഎഫ്എൽ ബൾബ് ശരാശരി 6000 മണിക്കൂർ വെളിച്ചം നൽകും. അതേസമയം എൽഇഡി ബൾബ് 30000 മണിക്കൂർ ,അതായത് ഏകദേശം അഞ്ചിരട്ടി സമയം വെളിച്ചം നൽകും. അതിനാൽ അറ്റകുറ്റപ്പണി ചെലവ് കുറയുന്നു.
വ്യവസായ, വാണിജ്യ, ഗാർഹിക ആവശ്യങ്ങൾക്കായി ഏത് ആകൃതിയിലും ഇവ ഉണ്ടാക്കാനും കഴിയും എന്നതും ഇതിന്റെ നേട്ടമാണ് . സ്റ്റേജിൽ നർത്തകർക്ക് അവരുടെ വസ്ത്രം പ്രകാശിപ്പിക്കാനായി പോലും ഇത്തരം ലൈറ്റുകൾ ഉപയോഗിക്കാം.
പ്രമുഖ ബൾബ്, ട്യൂബ്, പാനൽ നിർമാണ കമ്പനികളെല്ലാം എൽഇഡിയിലേക്കു മാറിയിട്ടുണ്ട്. പുതിയ കമ്പനികളും ഉദയം ചെയ്യുന്നു. ലൈറ്റുകൾ ഉൾപ്പെടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന 875 കമ്പനികൾ ഇന്ത്യയിലാകെ ഉണ്ടായിരുന്നത് ഇപ്പോൾ 200 എണ്ണമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ 14 ബ്രാൻഡുകളുണ്ടായിരുന്നതും ചുരുങ്ങി.
ഇന്ത്യ ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) ലൈറ്റുകൾക്ക് ത്രീ, ഫോർ, ഫൈവ് സ്റ്റാറുകൾ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത വാട്ടിനു നൽകുന്ന വെളിച്ചത്തിന്റെ അളവിന്റെ (ലുമൻസ്) അടിസ്ഥാനത്തിലാണു റേറ്റിങ്. ഒരു വാട്ടിന് 100 ലൂമൻസിൽ താഴെ എങ്കിൽ ത്രീ സ്റ്റാർ. 100–120 ലൂമൻസിന് ഫോർ സ്റ്റാർ. 120ലേറെ ലൂമൻസിന് ഫൈവ് സ്റ്റാർ. നേരത്തേ ഫ്രിഡ്ജിനും എസിക്കും മറ്റും ഊർജ ഉപഭോഗക്കുറവിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിങ് നൽകിയിരുന്നു.
500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുന്നതിനും ബജറ്റിൽ തീരുമാനമായിട്ടുണ്ട്. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയുന്നത് വഴി കേരളത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. കൊച്ചി- ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന വൈദ്യുതി 200 മെഗാവാട്ട് സ്ഥാപിതശേഷി വൈദ്യുതിക്ക് തുല്യമാണ് .പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും.... 'ദ്യുതി 2020' എന്ന വിതരണ നവീകരണ പദ്ധതി നടപ്പാക്കുന്നതോടെ വിതരണ തടസ്സങ്ങലും ഒഴിവാക്കാനാകും
https://www.facebook.com/Malayalivartha



























