Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വെറും മൂന്ന് തെളിവുകളിൽ നിന്നും കൊടും കുറ്റവാളികളിലേക്ക്.... കണ്ണൂർ പോലീസിന്റെ അതിവിദഗ്ദ്ധ അന്വേഷണം....വലവിരിച്ചത് 'ബംഗ്ലാ ഗ്യാങ്' എന്ന കൊടും കുറ്റവാളികൾക്കായി...ഒടുവിൽ അതി സാഹസികമായി തന്നെ ഇവരെ പൊക്കി

07 FEBRUARY 2020 06:41 PM IST
മലയാളി വാര്‍ത്ത

കേരള പോലീസിന്റെ തൊപ്പിയിൽ പുതിയൊരു പൊൻതൂവലിന്‌ കൂടി അർഹരായിരിക്കുന്നു. സിനിമയെ വെല്ലുന്ന കുറ്റാന്വേഷണ പരമ്പര. കേരള പോലീസ് പുലികൾ തന്നെയാണ് എന്ന് സൂചിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. അതിവിദഗ്‌ദ്ധമായ കുറ്റാന്വേഷണ രീതിയിലൂടെ കേസിന്റെ ചുരുളഴിച്ച് താരമായത് കണ്ണൂർ പോലീസ് ആണ്.

ഒരു സിഗരറ്റ് കുറ്റി, കോ–ഓപ്പറേറ്റ് (സഹകരിക്ക്) എന്ന ഒറ്റ വാക്ക്, മിന്നായം പോലെ കണ്ട ഒരു തോക്ക്... പരസ്പരം ബന്ധമില്ലാത്ത 3 തെളിവുകളിൽ നിന്നു കൊടുംകുറ്റവാളികളായ 4 പ്രതികളിലേക്ക് എത്തിയത് അതിവിദഗ്ദ്ധമായി . ഏറെ നാളത്തെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ 'ബംഗ്ലാ ഗ്യാങ്' എന്ന കൊടും കുറ്റവാളികളെ കീഴടക്കിയാണ് കണ്ണൂർ പോലീസ് വിജയ സല്യൂട്ട് നേടിയത്.

മാധ്യമപ്രവർത്തകൻ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും വീട്ടിൽ കെട്ടിയിട്ടു കവർച്ച നടത്തിയ സംഭവത്തിലെ 4 പ്രതികളെ പിടികൂടാൻ നടത്തിയ ഉദ്വേഗജനകമായ നാൾവഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്.

വിനോദ് ചന്ദ്രനും ഭാര്യയും താമസിച്ച കണ്ണൂർ സിറ്റിയിലെ വീട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം ഉണ്ടായതാണ് സംഭവങ്ങൾക്ക് തുടക്കം . ഇരുവരെയും കെട്ടിയിട്ടു മർദിച്ച ശേഷം 30 പവൻ സ്വർണവും എടിഎം കാർഡും കവർന്ന സംഘം റെയിൽവേ ട്രാക്കിലൂടെ കടന്നു കളയുകയായിരുന്നു . സംഭവ സ്ഥലത്തെത്തിയ പൊലീസിനു കിട്ടിയത് വാതിൽ തകർക്കാൻ ഉപയോഗിച്ച മരക്കഷ്ണം, ഒരു സിഗരറ്റ് കുറ്റി, ഏതാനും വിരലടയാളങ്ങൾ എന്നിവ മാത്രം. മണം പിടിച്ച പൊലീസ് നായ അങ്ങിങ്ങ് ഓടി നടന്നതു മാത്രമായിരുന്നു മിച്ചം.

സംഭവ സ്ഥലം വിശദമായി പരിശോധിച്ചതിൽ നിന്നു കവർച്ച നടത്തിയതു ബംഗ്ല ഗ്യാങ് എന്നുവിളിക്കുന്ന ബംഗ്ലദേശി കവർച്ചാ സംഘമാണെന്നു കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ തിരിച്ചറിഞ്ഞു. കവർച്ച നടത്തിയ രീതിയാണ് ബംഗ്ല സംഘത്തെ ഒറ്റയടിക്കു തിരിച്ചറിയാൻ സഹായിച്ചതെന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ വെളിപ്പെടുത്തി . പൊന്ന്യം, പെരിയ ബാങ്ക് കവർച്ചകളിൽ ഓപ്പറേഷൻ രീതി കൃത്യമായി നിരീക്ഷിച്ചു പ്രതികളെ തിരിച്ചറിഞ്ഞ അതേ അനുഭവം ഇവിടെയും തുണയായിരുന്നു .

കവർച്ചയ്ക്കു തിരഞ്ഞെടുത്തത് റെയിൽവേ ട്രാക്കിനോടു ചേർന്ന പ്രദേശം ആണ് . ബലം പ്രയോഗിച്ചുള്ള മോഷണ രീതി, മുറി ഇംഗ്ലിഷിലെ സംസാരം, ഇതൊക്കെ ബംഗ്ലാ ഗ്യാങ്ങിന്റെ സൂചന നൽകി . കേസിൽ ഏറ്റവും നിർണായകമായതും ഈ സൂചനകളാണ് . കവർച്ചയ്ക്കു വേണ്ടി മാത്രം ഒത്തുകൂടുന്ന, കവർച്ച നടത്തിയാൽ പരസ്പരം പറയാതെ പിരിഞ്ഞു പോകുന്ന, സ്ഥിരം ഒരിടത്തു നിൽക്കാതെ വർഷം മുഴുവൻ രാജ്യമെങ്ങും കറങ്ങിക്കൊണ്ടിരിക്കുന്ന ക്രൂരൻമാരായ കുറ്റവാളികളുടെ ഒരു സംഘമാണ് ബംഗ്ലാ ഗ്യാങ്.കണ്ണൂർ പൊലീസിന് മുന്നിൽ വെല്ലുവിളിയായത് ഇവരുടെ സഞ്ചാര രീതിയാണ്.എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന ബംഗ്ലാ സംഘത്തെ പിടികൂടാൻ പ്രതീക്ഷകളേക്കാൾ വെല്ലുവിളികളായിരുന്നു പൊലീസിനു മുന്നിൽ ഏറെയും .

ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ അന്നത്തെ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ കെ.രാജീവൻ, എഎസ്ഐമാരായ മഹിജൻ, കെ.മനോജ്കുമാർ, കെ.അജയൻ, സിപിഒ കെ.പി.സുജിത് എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല.ബംഗ്ല കവർച്ച സംഘം ഹൂബ്ലിയിലും ഡൽഹിയിലും ഗാസിയാബാദിലും എറണാകുളത്തും കവർച്ച നടത്തിയിട്ടുണ്ട് എന്നറിയാമെങ്കിലും ഇവരുടെ കൃത്യമായ വിവരങ്ങൾ എവിടെയും ലഭ്യമായിരുന്നില്ല.

അങ്ങനെയാണ് എറണാകുളത്തു സമാനരീതിയിലുണ്ടായ കേസിന്റെ വിവരങ്ങൾ തേടി കൊച്ചി പൊലീസിനെ സമീപിക്കുന്നത് . കേസിന്റെ പ്രഥമ വിവരറിപ്പോർട്ട് വാങ്ങി പരിശോധിച്ചു. ഇതിൽ കോ–ഓപറേറ്റ്..കോ––ഓപറേറ്റ് എന്നു കവർച്ചയ്ക്കിടെ വീട്ടുകാരോടു പറഞ്ഞതായി രേഖപ്പെടുത്തിയിരുന്നു. അതോടെ അന്വേഷണം ഏതു വഴിക്കു നീങ്ങണമെന്നതു സംബന്ധിച്ച് ഏകദേശ രൂപമായി. തുടർന്ന് ഈ കേസിലെ പ്രതികളുടെ മൊബൈൽ ഫോൺ നമ്പർ ശേഖരിച്ച് ഇവർ സ്ഥിരം ബന്ധപ്പെട്ടിരുന്ന 2000 പേരുടെ നമ്പറുകൾ പൊലീസ് സംഘടിപ്പിച്ചു.

തുടർന്ന് കവർച്ച നടത്തിയ വീടിന്റെ ഇരു ദിശയിലുമായി സംഭവം ഉണ്ടായ അതേസമയത്ത് ഉണ്ടായിരുന്ന മൊബൈൽ ടവർ വിവരങ്ങൾ ശേഖരിച്ചു. കൊച്ചിയിലെ ഏതെങ്കിലും പ്രതികൾ ഈ നമ്പറുകളിൽ വിളിച്ചിട്ടുണ്ടോ എന്ന് അറിയുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.

ഏറെ ശ്രമങ്ങൾക്കൊടുവിൽ കൊച്ചിയിലെ പ്രതികളിൽ ഒരാൾ വിളിച്ച ഒരു നമ്പർ കവർച്ച നടത്തിയ അതേ സമയം കണ്ണൂരിലുണ്ടായിരുന്നതായി പൊലീസിനു വ്യക്തമായി. പരിശോധനയിൽ ഈ നമ്പറിന്റെ ഉടമ കൊൽക്കത്തയിൽ നിന്നു കണ്ണൂരിലേക്കും തിരിച്ചും സഞ്ചരിച്ചുവെന്നു കണ്ടെത്തുകയായിരുന്നു.

ബംഗ്ലദേശ് അതിർത്തിയിലാണ് ഈ പ്രതിയുടെ സ്ഥിരം ലൊക്കേഷൻ. ഇയാളെ അന്വേഷിച്ചു സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിർത്തി ഗ്രാമത്തിൽ എത്തി. ഇന്ത്യയാണോ ബംഗ്ലദേശ് ആണോ എന്നു പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥലം, എന്തെങ്കിലും പ്രശ്നമുണ്ടായാൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമായി മാറും. ഇതിനു പുറമേ ഏതു നിമിഷവും കവർച്ചാ സംഘങ്ങളുടെ ആക്രമണമുണ്ടാകുമോ എന്ന ഭീതിയും . ഉപേക്ഷിക്കപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമായി പിന്നീട് പോലീസുകാരുടെ ജീവിതം .പല ദിവസങ്ങളിലും ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു . 45 ദിവസത്തെ അലച്ചിലിന് ഒടുവിൽ ഒരാളെ പിടികൂടിയെങ്കിലും കണ്ണൂരിലെത്തിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയല്ലെന്നു കണ്ടെത്തി വിട്ടയക്കേണ്ടി വന്നു. എന്നാൽ ഈ ദിവസത്തെ ജീവിതത്തിനിടയ്ക്ക് കവർച്ചാ സംഘത്തെക്കുറിച്ചു കൃത്യമായ വിവരങ്ങൾ നൽകാൻ പൊലീസിന് ഒരു സഹായിയെ കിട്ടിയിരുന്നു.

ഒരു ദിവസം പ്രതികളിൽ ഒരാൾ കൊൽക്കത്തിയിൽ നിന്ന് ഡൽഹിയിലേക്കു ട്രെയിനിൽ സഞ്ചരിക്കുന്നതായി ഇയാൾ പൊലീസിന് വിവരം നൽകി . തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 2.30ന് ഡൽഹി ഓൾഡ് റയിൽവേ സ്റ്റേഷനിൽ എത്തിയാൽ ഇയാളെ പിടികൂടാമെന്നായിരുന്നു നിർദേശം. ഒറ്റ ദിവസം കൊണ്ട് അവിടയെത്താൻ പ്രത്യേക അനുമതി വാങ്ങി വിമാനത്തിൽ സംഘം പുറപ്പെട്ടു. എന്നാൽ, ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.
പിന്നെയാണ് പൊലീസുകാരെ പോലും അമ്പരപ്പിച്ച ട്വിസ്റ്റ് സംഭവിക്കുന്നത്. കയ്യിലൊരു ടിക്കറ്റുമായി ട്രെയിൻ കയറാൻ മുഹമ്മദ് ബിലാൽ എന്ന പ്രതി പൊലീസിനു മുന്നിലേക്ക് ഓടിക്കയറി. മാസങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗ്യാങിലെ അംഗം ആയിരുന്നു അയാൾ . എന്നാൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുസംഘം പൊലീസിനെഅക്രമിക്കാനൊരുങ്ങി . ബിലാൽ എന്ന സംഘത്തിലെ ആദ്യ പ്രതിയെ പിടിച്ചതായിരുന്നു കവർച്ചാ സംഘത്തെ കുടുക്കിയതിൽ ഏറ്റവും നിർണായക വഴിത്തിരിവ് ആയത്.

കവർച്ച സംഘമമെന്ന നിലയിൽ ഇവർ നടത്തിയ മുഴുവൻ വിവരങ്ങളും ബിലാൽ പൊലീസിനോടു പറഞ്ഞു. ഇതോടെ കൂട്ടുപ്രതികളെ തിരിച്ചറിയുകയായിരുന്നു . രാജ്യം മുഴുവൻ സഞ്ചരിച്ചു ക്രൂരമായി ആളുകളെ ആക്രമിച്ചും കൊലപ്പെടുത്തിയും ഇവർ നടത്തിയ കവർച്ചകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഴുവൻ ഉൾപ്പെടുത്തി രാജ്യം മുഴുവൻ പരന്നു കിടക്കുന്ന വാട്സാപ് ഗ്രൂപ്പുണ്ടാക്കി. അന്വേഷണത്തിൽ ലഭിച്ച ഓരോ വിവരവും പരസ്പരം കൈമാറി. അങ്ങനെയാണ് ഡൽഹിയിലെ കവർച്ചയ്ക്കിടെ ആലംകീർ എന്ന പ്രതി അറസ്റ്റിലായ വിവരം ഡൽഹി പൊലീസ് കണ്ണൂരിലേക്കു കൈമാറുന്നത്.

പിന്നീട് ഹുബ്ലിയിലെ കവർച്ചയ്ക്കിടെ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ മാണിക്കിനെ പൊലീസ് പിടികൂടി. ഇയാളെയും കണ്ണൂരിലെത്തിച്ചു. കവർച്ചാ സംഘത്തലവനും കൂട്ടത്തിൽ ഏറ്റവും നിഷ്ഠൂരനുമായ ഇല്യാസ് ഷിക്കാരി അപ്പോഴുംഒളിവിൽ തന്നെയായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ മാണിക് സഹതടവുകാരെ ആക്രമിച്ചിരുന്നു. തുടർന്ന് എറണാകുളം ജില്ലാജയിലിലേക്കു മാറ്റാൻ കൊണ്ടു പോകുന്ന വഴി ഇയാൾ ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടു. ഇയാൾ തിരിച്ചു കൊൽക്കത്തയിലേക്കു പോകാൻ സാധ്യതയുണ്ടെന്നു പൊലീസ് കണക്കുകൂട്ടി. തുടർന്ന് മുൻപു രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് വീണ്ടും സജീവമാക്കി. പൊലീസിനെ വെട്ടിച്ചു ചാടിയ മണിക് തൊട്ടടുത്ത ദിവസം തന്നെ ഷൊർണൂരിൽ പിടിയിലായെങ്കിലും വാട്സാപ് ഗ്രൂപ്പ് കൊണ്ട് ഗുണമുണ്ടായി. ബംഗ്ലദേശിലേക്കുള്ള യാത്രക്കിടെ കൊൽക്കത്ത വിമാനത്താവളത്തിൽ ഇല്യാസ് ഷിക്കാരി പിടിയിലായി. അവർ വിവരം കണ്ണൂരിലേക്കു കൈമാറി.

കവർച്ചയുണ്ടായ സ്ഥലത്തു നിന്നു ലഭിച്ച സിഗരറ്റ് കുറ്റികൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ആ സിഗരറ്റ് കുറ്റികളിൽ മാണിക്കിന്റെയും ഹിലാലിന്റെയും ഡിഎൻഎ പൊലീസ് തിരിച്ചറിഞ്ഞു. വീടിനകത്തു കണ്ടെത്തിയ വിരലടയാളങ്ങൾ ആലംകീറിന്റെയും മാണിക്കിന്റെയും ആണെന്നും തിരിച്ചറിഞ്ഞു. സംഭവം നടക്കുന്നതിനു തലേ ദിവസം സൗത്ത് റയിൽവേ സ്റ്റേഷനു സമീപത്തു കൂടി സഞ്ചരിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യത്തിലുള്ളത് ഇവരായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചു.

ഒരിക്കലും കിട്ടില്ലെന്നു കരുതിയ 4 കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു കേസ് അന്വേഷണത്തിന് എന്നിട്ടും അവസാനമായില്ല. അപ്രതീക്ഷിതമായി കവർച്ചാ സംഘത്തിലെത്തി അപ്രധാനമായ സഹായങ്ങൾ ചെയ്ത 2 പേരുണ്ട്, അവർ ഇപ്പോഴും ഒളിവിലാണ് . ഇവരെയും ഒരു ദിവസം പിടികൂടുമെന്ന ശുഭ പ്രതീക്ഷയിലാണ് കണ്ണൂർ പോലീസ് . പ്രതികൾ ബംഗ്ലദേശിൽ എത്തിച്ചു വിൽപന നടത്തിയ സ്വർണം കണ്ടെത്തലും പൊലീസിനു മുന്നിൽ ഇനിയുള്ള വെല്ലുവിളിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends