സുഹൃത്തുക്കള്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സുഹൃത്തുക്കളായ യുവതിയും യുവാവും മാവൂര്‍ റോഡിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട്ടെ വെസ്‌റ്റേണ്‍ ലോഡ്ജില്‍വെച്ചായിരുന്നു മരണം. തോട്ടുമുക്കം സ്വദേശിനി അലീന അഷ്‌റഫ് (21), വയനാട് മൂലങ്കാവ് സ്വദേശി അബിന്‍ കെ ആന്റണി (28) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കെഎംസിടി മെഡിക്കല്‍ കോളേജിലെ ജീവനക്കാരാണ്. വ്യാഴാഴ്ച ആത്മഹത്യ ചെയ്തതെന്നാണ് സംശയം. അതേസമയം, ഇരുവരും സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കെഎംസിടി ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയാണ് അലീന. മരിച്ച എബിന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇരുവരും സയനൈഡ് കഴിച്ച് വ്യാഴാഴ്ചതന്നെ തന്നെ മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha



























