കൊറോണ വൈറസ് ബാധ പടരുന്ന ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തി...

കൊറോണ വൈറസ് ബാധ പടരുന്ന ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്ക് വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. പുറത്തിറങ്ങിയ ഉടന്‍ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അണുമുക്തമാക്കിയ അഞ്ച് ആംബുലന്‍സുകളിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിദ്യാര്‍ഥികളെയും വീടുകളിലേക്ക് വിട്ടയക്കുകയും ചെയ്തു. അതേസമയം 14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവര്‍ക്കുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha



























