കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും ആത്മഹത്യചെയ്ത നിലയില്‍

മാവൂര്‍ റോഡിലെ ലോഡ്ജില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയേയും ആത്മഹത്യ നിലയില്‍ കണ്ടെത്തി. തോട്ടുമുക്കം സ്വദേശിനി അലീന അശ്റഫ് (21), വയനാട് മൂലങ്കാവ് സ്വദേശി അബിന്‍ കെ ആന്റണി (28) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ജീവനക്കാരാണ്. സയനൈഡ് കഴിച്ചാണ് ആത്മഹത്യയെന്നാണ് വിവരം.
ഇരുവരും വ്യാഴാഴ്ചതന്നെ തന്നെ മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്. അനസ്തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയാണ് അലീന. മരിച്ച എബിന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.
https://www.facebook.com/Malayalivartha



























