Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അയ്യപ്പസ്വാമിയുടെ ആഭരണങ്ങളുടെ കണക്ക് കണ്ട് കണ്ണുതള്ളി കോടതി!! ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സംശയം പ്രകടിപിച്ച് സുപ്രീംകോടതി!!

08 FEBRUARY 2020 09:03 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ തിരുവാഭരണവും മറ്റും ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന ദേവപ്രശ്നവിധി ചോദ്യംചെയ്താണ് രാമവര്‍മ 2007-ല്‍ സുപ്രീംകോടതിയിലെത്തിയത്. ക്ഷേത്രഭരണം ബോര്‍ഡില്‍നിന്നു മാറ്റണമെന്നും വീണ്ടും ദേവപ്രശ്നം നടത്തണമെന്നുമാണ് ആവശ്യങ്ങള്‍. 12 വര്‍ഷത്തിനിടെ 21 തവണ സുപ്രീംകോടതി കേസ് പരിഗണിച്ചെങ്കിലും തീര്‍പ്പായിട്ടില്ല. അതേസമയം ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് സുപ്രീംകോടതി. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് ജസ്റ്റിസ് എന്‍.വി. രമണ അദ്ഭുതം പ്രകടിപ്പിച്ചത്. തിരുവാഭരണത്തില്‍ എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോള്‍ 16 ഇനങ്ങളാണെന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ അവയുടെ പേരുകള്‍ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം. എന്നാല്‍, അയ്യപ്പന്റെ ആഭരണം ഇതുമാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍മാത്രം അണിയിക്കാന്‍ അച്ഛനെന്ന നിലയില്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹര്‍ജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ രേവതിനാള്‍ പി. രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. വക്കാലത്തും സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇപ്പോള്‍ 100 വയസുള്ള രാമവര്‍മ രാജ ആശുപത്രിയിലാണെങ്കിലും ഫോണില്‍ സംസാരിക്കാവുന്ന സ്ഥിതിയാണെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ സുപ്രീംകോടതിയിലെത്തിക്കാമെന്നും അഭിഭാഷകന്‍ സായി ദീപക് അറിയിച്ചു. ശബരിമലയില്‍ നടത്തിയ ദേവപ്രശ്‌നം ചോദ്യംചെയ്ത് രാമവര്‍മരാജ 2007-ല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചപ്രശ്നം കോടതിക്കു മുന്നിലെത്തിയത്. അതേസമയം ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ആശങ്ക ദേവസ്വം ബോര്‍ഡിനുമുണ്ടന്ന് ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു രംഗത്തെത്തിയിരുന്നു. പന്തളം രാജകുടുംബത്തിലെ ഒരു അധികാരവും കവര്‍ന്നെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല. സുപ്രീം കോടതി വിധിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നു. തിരുവാഭരണ വിഷയത്തില്‍ സുപ്രീം കോടതി എന്തു പറയുന്നുവോ അത് നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ്‌ തയ്യാറാണെന്നും എന്‍. വാസു കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ. കൊട്ടാരത്തിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് സംഭവം കോടതിയിലെത്താന്‍ കാരണമായതന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡല്ല പന്തളം കൊട്ടാരത്തിലാണ് നിലവില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. അതേസമയം, ശബരിമല തിരുവാഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. 2010ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞതവണ ശബരിമലയ്ക്കായി പ്രത്യേക നിയമം വേണമെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത്. ഇതിനിടെയാണ് പന്തളം രാജകുടുംബത്തിലെ തര്‍ക്കം രൂക്ഷമാകുന്നത്. പന്തളം രാജകുടുംബത്തിലെ പി. രാമവര്‍മ രാജയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയില്‍ കക്ഷിചേരാന്‍ രാജരാജ വര്‍മ ഉള്‍പ്പെടെയുള്ള 12 പേര്‍ അപേക്ഷ നല്‍കി. ഇവരാണ് പന്തളം രാജകുടുംബത്തിന്റെ കൈവശമുള്ള തിരുവാഭരണം സുരക്ഷിതമല്ലായെന്ന പരാമര്‍ശം കോടതിയില്‍ ബോധിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends