വിവാഹച്ചടങ്ങിൽ വധു ഉടുത്ത സാരിക്ക് ഭംഗിയും നിലവാരവും പോരാ ...ഒരു വർഷത്തെ പ്രണയം മറന്ന് വരനും കുടുംബവും വിവാഹത്തിൽനിന്ന് പിൻമാറി...

വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ വധു അണിഞ്ഞ സാരിയുടെ ഗുണനിലവാരം മോശമെന്ന് പറഞ്ഞ് വരാനും കുടുംബവും പിണങ്ങി പോയി . കർണാടകയിലെ ഹസ്സൻ ടൗണിലാണ് സംഭവം.
ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ബിഎൻ രഘുകുമാറും ബിആർ സംഗീതയും വിവാഹിതരാകാൻ തീരുമാനിച്ചത്. ഇരുവരും പ്രണയത്തിലൊണെന്ന വിവരം വീട്ടുകാരെ അറിയിച്ച് വിവാഹം കഴിക്കാനുള്ള സമ്മതം വാങ്ങുകയും ചെയ്തു. ഇരുകൂട്ടരുടെയും ആശീർവാദത്തോടെ വിവാഹം നടത്താൻ തീരുമാനമായി
ഇതിനെത്തുടർന്ന് ബുധനാഴ്ചയായിരുന്നു രഘുകുമാറും സംഗീതയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടന്നത്. ഇതിനിടെ ചടങ്ങിൽ ഗുണനിലവാരം കുറഞ്ഞ സാരി അണിഞ്ഞാണ് സംഗീത എത്തിയതെന്ന് രഘുകുമാറിന്റെ കുടുംബം ആരോപിക്കുകയായിരുന്നു . ചടങ്ങിൽ പങ്കെടുക്കുന്നതിനായി അണിഞ്ഞിരിക്കുന്ന സാരിയേക്കാളും ഗുണനിലവാരം കൂടിയ സാരി ഉടുത്തുവരാനും രഘുകുമാറിന്റെ മാതാപിതാക്കൾ സംഗീതയോട് ആവശ്യപ്പെട്ടു. എന്നാൽ സംഗീതയും കുടുംബവും ഇത് അംഗീകരിച്ചില്ല
ഇതോടെ സംഗീതയുടെയും രഘുകുമാറിന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കത്തിലായി. വഴക്ക് മൂത്ത് കയ്യാങ്കളിയിൽ വരെ എത്തി.. തുടർന്ന് രഘുകുമാറിന്റെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറുകയാണെന്ന് വധുവിന്റെ ബന്ധുക്കളെ അറിക്കുകയായിരുന്നു .
വ്യാഴാഴ്ചയായിരുന്നു രഘുകുമാറും സംഗീതയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിൽനിന്ന് കുടുംബവും ബന്ധുക്കളും പിൻമാറിയതോടെ തന്റെ മകളോട് വിശ്വാസവഞ്ചന കാണിച്ച് വരൻ സ്ഥലംവിട്ടെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി
വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും രഘുകുമാറിനായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രഘുകുമാർ ഒളിവിലാണെന്നും അയാൾക്കായി അന്വേഷണം ആരംഭിച്ചതായും ഹസ്സൻ എസ്‍പി പൊലീസ് ശ്രീനിവാസ് ഗൗഡ വ്യക്തമാക്കി. രഘുകുമാറിന്റെ മാതാപിതാക്കൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്
https://www.facebook.com/Malayalivartha



























