ഒപ്പം കഴിയുന്ന സുഹൃത്തിനെ കോഴിയെ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു; തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം കഴുത്തില്‍ നിന്നു രക്തം വാര്‍ന്നൊഴുകുന്ന മൃതദേഹത്തിനൊപ്പമുള്ള മൂന്നു വിഡിയോകള്‍ എടുത്ത് സുഹൃത്തുകൾക്ക് അയച്ചു; അഞ്ചലിൽ നടന്ന അരുംകൊലയിൽ നടുങ്ങി പൊലീസ്

ഒപ്പം കഴിഞ്ഞിരുന്ന ബന്ധു കൂടിയായ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി മൃതദേഹത്തിനൊപ്പമുള്ള വിഡിയോ പകര്‍ത്തി സിനിമാ പാട്ടിനൊപ്പം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കൊലയ്ക്കു ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അസം സ്വദേശി അബ്ദുല്‍ അലി (19) അപകടനില തരണം ചെയ്തു. കൊല്ലപ്പെട്ട ജലാലുദ്ദീന്റെ (26) മൃതദേഹം അസമിലേക്കു കൊണ്ടു പോയി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണു കോഴിയെ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അബ്ദുല്‍ അലി ജലാലുദ്ദീനെ കൊന്നത്. അഞ്ചല്‍ ചന്തമുക്കിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ജലാലുദ്ദീനും അബ്ദുല്‍ അലിയും.മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം. തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം മൃതദേഹത്തിനൊപ്പമുള്ള മൂന്നു വിഡിയോകള്‍ അബ്ദുല്‍ അലി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. അലിയുടെ കഴുത്തില്‍ നിന്നു രക്തം വാര്‍ന്നൊഴുകുന്നതു വിഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha



























