പന്തളം കൊട്ടാരത്തിലെ അധികാര തര്‍ക്കം പരിശോധിക്കില്ല; തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി ആഭരണ വിദഗ്ധന്റെ സേവനം തേടും; ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നാലാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നാലാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി ആഭരണ വിദഗ്ധന്റെ സേവനം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭരണങ്ങളുടെ മാറ്റ് പരിശോധിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരത്തിലെ അധികാര തര്‍ക്കം പരിശോധിക്കില്ല. നാലാഴ്ചക്കകം തിരുവാഭരണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കും.
ശബരിമലയിലെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പന്തളം കൊട്ടാരത്തിന്റെ വലിയകോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ സുരക്ഷിതത്വത്തില്‍ രാജകുടുംബത്തിലെ ഒരുവിഭാഗം സംശയമുന്നയിച്ചതോടെയാണ് കണക്കെടുപ്പിനായി സുപ്രീംകോടതി തയ്യാറായത്. കണക്കെടുത്ത് നാലാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേരള ഹൈക്കോടതിയിലെ മുന്‍ജഡ്ജി സി.എന്‍. രാമചന്ദ്രന്‍നായര്‍ക്ക് കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.
തിരുവാഭരണത്തിന്റെ മാറ്റ്, തൂക്കം, എണ്ണം എന്നിവ തിട്ടപ്പെടുത്തിയതിന്റെ കണക്കാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ഔദ്യോഗികമായി ഇതാദ്യമായിട്ടായിരിക്കും തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പന്തളം കൊട്ടാരത്തിലെ തര്‍ക്കം സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന്റെ ഭാഗമാണ്. കോടതി ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം തര്‍ക്കമെന്താണെന്നും അതിന്റെ ന്യായവും അന്യായവും പരിശോധിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും അത് ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നാണ് നിലപാടെന്നും സർക്കാർ വ്യക്തമാക്കി. അഭിഭാഷകനെ മാറ്റുന്നതിന് ഹർജിക്കാരനായ പന്തളം കൊട്ടാരത്തിലെ രേവതി നാൾ പി.രാമവർമ രാജ നൽകിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേതുതന്നെയോ എന്നു പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിക്കു നിർദ്ദേശം നൽകി. 2006 ജൂണിൽ ശബരിമലയിൽ നടന്ന േദവപ്രശ്നം ശരിവച്ച് അതേ വർഷം ഒക്ടോബര്‍ 5ന് ഹൈക്കോടതി നൽകിയ വിധിക്കെതിരെയാണ് ഹർജി. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
https://www.facebook.com/Malayalivartha



























