Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ജോയിന്റിനും ഹാള്‍ട്ടിനും ആവശ്യക്കാരേറെയും യുവതികള്‍; കഞ്ചാവ് പ്രതിയുടെ ഫോണിലേക്ക് വരുന്ന കാളുകൾ കണ്ടപ്പോൾ ഞെട്ടിയത് എക്സൈസ് ഉദ്യോഗസ്ഥർ ...കാര്യങ്ങൾ ഇത്രക്കങ്ങ് 'പുരോഗമിച്ചത് 'ഉദ്യോഗസ്‌ഥർ അറിഞ്ഞിട്ടില്ല

08 FEBRUARY 2020 02:47 PM IST
മലയാളി വാര്‍ത്ത

ജോയിന്റിനും ഹാള്‍ട്ടിനും ആവശ്യക്കാരേറെയും യുവതികള്‍; കഞ്ചാവ് പ്രതിയുടെ ഫോണിലേക്ക് വരുന്ന കാളുകൾ കണ്ടപ്പോൾ ഞെട്ടിയത് എക്സൈസ് ഉദ്യോഗസ്ഥർ ...കാര്യങ്ങൾ ഇത്രക്കങ്ങ് 'പുരോഗമിച്ചത് 'ഉദ്യോഗസ്‌ഥർ അറിഞ്ഞിട്ടില്ല

തൃശൂര്‍ ജില്ലയിൽ കഞ്ചാവ് വില്പന കൂടിവരുന്നു. കഞ്ചാവിന് ആവശ്യക്കാർ നിരവധി യാണെങ്കിലും പോലീസിനെ ഞെട്ടിച്ചത് മറ്റൊന്നാണ്. ആവശ്യക്കാരിൽ ഏറെയും സ്ത്രീകൾ ആയിരുന്നു

കഞ്ചാവ് വിതരണത്തിന്‍റെ കണ്ണികളെ കുടുക്കാൻ ജില്ലയിലാകെ എക്സൈസ് വിരിച്ച വലയിൽ ഒട്ടേറെ പ്രതികളാണ് കുടുങ്ങിയത്. ചില്ലറ വിതരണക്കാരിൽ മാത്രം നിൽക്കാതെ അന്വേഷണം മൊത്ത വിതരണക്കാരിലേക്ക് വ്യാപിപ്പിച്ചപ്പോൾ കുടുങ്ങിയത് വമ്പൻ സ്രാവുകൾ ..വൻ മാഫിയാ പ്രവര്‍ത്തനമാണ് കഞ്ചാവ് വിൽപ്പനയുമായി നടക്കുന്നത്

അന്വേഷണത്തിനിടക്ക് ജില്ലയിൽ കഞ്ചാവ് മൊത്തമായി വിതരണം നടത്തി വന്നിരുന്ന തൃശ്ശൂർ പള്ളിമൂല സ്വദേശി "പിഎം" വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂർത്തി എന്നിവരെ പടിഞ്ഞാറെ കോട്ടയിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. "പിഎം" എന്നത് വിഷ്ണുവിന്റെ ഇരട്ടപ്പേരാണ് .. ഉച്ച കഴിഞ്ഞ് മാത്രം കഞ്ചാവ് വിൽപ്പനക്ക് ഇറങ്ങിയിരുന്നത് കൊണ്ടാണത്രെ വിഷ്ണുവിന് പിഎം എന്ന ഇരട്ടപ്പേര് വന്നത്. PM എന്ന് പറഞ്ഞാൽ തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാമെന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ.

PM പിടിയിലായതറിയാതെ പതിവ് സമയം കഴിഞ്ഞും കാണാത്തതിനാൽ അക്ഷമരായ ഇടപാടുകാർ വിഷ്ണുവിന്റെ ഫോണിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്.. ആവശ്യക്കാരിൽ ഏറെയും യുവതികൾ.... മാത്രമല്ല പലരും ആവശ്യപ്പെട്ടത് ജോയ്ന്റും ഹാൾട്ടും ആയിരുന്നു ...

യുവതികൾക്ക് ഉപയോഗിക്കുവാൻഉള്ള ലഹരിയുടെ പേരാണ് "ജോയിന്‍റ്" , കൂടെ സുരക്ഷിതമായി താമസിക്കുവാൻ "ഹാൾട്ട്" കൂടി ആവശ്യപ്പെടുന്നതായിരുന്നു ഫോൺവിളികളധികവും. കഞ്ചാവ് വലിച്ചു ലഹരിയിൽ വീട്ടിൽ പോകാൻ സാധികാത്ത കാരണമാണ് അവർക്കു താമസിക്കാൻ സൗകര്യം ഒരുക്കികൊടുക്കാറുള്ളത് എന്ന് പ്രതി പറഞ്ഞു. ഇതിനുള്ള പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താൻ എക്സൈസ് സംഘത്തിന് കഴിഞ്ഞിട്ടുമില്ല.

ഇത് വരെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് SCORE, JOINT, POST, എന്നീ വാക്കുകൾ മാത്രമാണ് കഞ്ചാവ് വിൽപ്പനക്കാരുടെ കോഡുകളായി കേട്ടിട്ടുളളത് .. "ഹാൾട്ട്" എന്ന വാക്ക് വില്പനകർക്കിടയിൽ കേൾക്കുന്നത് ആദ്യമാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടര്‍ച്ചയായി തൃശൂര്‍ നഗരത്തിലും ജില്ലയിലാകെയും നടക്കുന്ന പരിശോധനകളിലും റെയിഡുകളിലും പിടികൂടിയവരിൽ ഏറെയും യുവതികളും പ്രായപൂർത്തി ആകാത്ത യുവാക്കളും ആയിരുന്നു . ഇവരിൽ തന്നെ എച്ച്ഐവി വാഹകരും ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് എക്‌സൈസിന് ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ റൈഡുകൾ ശക്തമാക്കാനാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി കെ സനു നിർദ്ദേശം നൽകിയിട്ടുള്ളത്

കഴിഞ്ഞമാസം 11-)0 തീയ്യതി തൃശൂർ നടത്തറയിൽ നിന്നും കഞ്ചാവ് പ്രതികളെ അറസ്റ്റു ചെയ്യുന്ന സമയത്തു എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയും കത്തികാട്ടിവിരട്ടിയും റോട്ട് വീലർ നായ്ക്കളെ അഴിച്ചുവിട്ടും പ്രതിരോധിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാഫിയ പ്രവര്‍ത്തനത്തിന്‍റെ ചുരുളഴിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. വന്‍തോതില്‍ ജില്ലയിലേക്ക് ക‍ഞ്ചാവ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends