ഇത്തിരി പ്രശസ്തിയേ ആഗ്രഹിച്ചുള്ളൂ...! വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാലക്കുടിക്കാരന്‍ പയ്യന്‍ പോലീസ് പിടിയില്‍

കെട്ടിച്ചമച്ച സംഭവം വിവരിച്ച് കൊണ്ടുള്ള സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളത്ത് ഏവിയേഷന് പഠിക്കുന്ന ചാലക്കുടി സ്വദേശി അലന്‍ തോമസിനെ(20) റെയില്‍വേ പോലീസിന്റെ സഹായത്തോടെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം നോര്‍ത്ത്-സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ച് ട്രെയിനില്‍ യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ, പോലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ വീഡിയോ സന്ദേശം.
പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്‌കന്റെ മൂക്ക് ഞാന്‍ ഇടിച്ചു തകര്‍ത്തു. സിഗ്നല്‍ കിട്ടാന്‍ തീവണ്ടി നിര്‍ത്തിയിട്ടിരുന്ന സമയമായതിനാല്‍ പെണ്‍കുട്ടി പേടിച്ച് ഇറങ്ങിപ്പോയി. മധ്യവയസ്‌കനെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് തനിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. സത്യാവസ്ഥ തെളിയിക്കാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ കഴിയൂവെന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നതുവരെ ഈ വിഡിയോ ഷെയര്‍ ചെയ്യണമെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു.
വീഡിയോ വൈറലായതോടെ റെയില്‍വേ പോലീസിന്റെ സഹായത്തോടെ കേസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ട്രെയിനില്‍ അത്തരമൊരു സംഭവം നടന്നിട്ടേയില്ലെന്ന് കണ്ടെത്തി. വ്യാജ പ്രചരണം നടത്തിയതിന് യുവാവിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
സമൂഹമാധ്യമങ്ങളില്‍ വൈറലാവാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. റെയില്‍വേ പോലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും താക്കീത് നല്‍കി വിട്ടയച്ചു.
https://www.facebook.com/Malayalivartha



























