പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം; പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്നവരെ കായികമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് ; സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തണ്ടര്‍ ബോള്‍ട്ടും തിരിച്ചില്‍ നടത്തുന്നു

മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ കവലയില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കൂടാതെ നാട്ടുകാരോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ തങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് കവലയിലെ പോസ്റ്ററുകളില്‍ പറയുന്നു. അതോടൊപ്പം കമ്ബമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇവിടേക്ക് എത്തുന്നവരെ കായികമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും പോസ്റ്ററിലൂടെ അവര്‍ നല്‍കുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തണ്ടര്‍ ബോള്‍ട്ടും തിരിച്ചില്‍ നടത്തുകയാണ്. സിപിഎം മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha



























