Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മില്‍ക്ക് എടിഎമ്മുകളുമായി മില്‍മ എത്തുന്നു

08 FEBRUARY 2020 05:24 PM IST
മലയാളി വാര്‍ത്ത

പ്ലാസ്റ്റിക് നിരോധനവുമായി സഹകരിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പാല്‍ കവറുകളിലാക്കി നല്‍കുന്നതിനു ബദല്‍ ക്രമീകരണങ്ങള്‍ ആലോചിക്കുമെന്ന് ചെയര്‍മാന്‍ കല്ലട രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്ഷീരവിപണനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്യകരിച്ചിട്ടുള്ള കര്‍മപദ്ധതിയുടെ പ്രാഥമികഘട്ടമായി തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ മില്‍ക്ക് എടിഎമ്മുകള്‍ സ്ഥാപിക്കും.

നേരത്തെ വാഹനങ്ങളില്‍ പാല്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. ഇതിന് ഉപഭോക്താക്കളുടെ സഹകരണം ഉദ്ദേശിച്ച രീതിയില്‍ ലഭിച്ചില്ലായിരുന്നു. പ്രതിദിനം മില്‍മ വില്പന നടത്തുന്ന പാലിന്റെ ഒഴിഞ്ഞ കവറുകള്‍ തിരികെ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. കവറുകള്‍ ശേഖരിച്ച് കമ്പനിക്ക് എത്തിച്ചാല്‍ മില്‍മ അതിന്റെ വില നല്‍കാമെന്നതാണ് ധാരണ. പ്ലാസ്റ്റിക് കവറുകള്‍ക്ക് ബദലായി പാല്‍ പായ്ക്ക് ചെയ്യുന്നതിനുള്ള കവറുകള്‍ പരിഗണനയിലുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ ക്ഷീരകര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

നാല് രൂപ പാലിന് വര്‍ധിച്ചപ്പോള്‍ അതില്‍ 3.35 രൂപയും കര്‍ഷകര്‍ക്കാണ് നല്‍കിയത്. എന്നാല്‍ കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധന പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതോടൊപ്പം വരള്‍ച്ച രൂക്ഷമായതോടെ ഉത്പാദനരംഗത്തും കുറവുണ്ടായി. സംസ്ഥാനത്തു നിലവില്‍ പാല്‍ ലഭ്യതയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. പുറമേ നിന്നുള്ള പാലിന്റെ വരവും കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം മേഖലയില്‍ 972 ക്ഷീരസംഘങ്ങളിലെ 45300 കര്‍ഷകരിലൂടെ 3.3 ലക്ഷം പാലാണ് പ്രതിദിനം സംഭരിക്കുന്നത്. 7544 വിപണന കേന്ദ്രങ്ങളിലൂടെ പ്രതിദിനം അഞ്ചു ലക്ഷം ലിറ്റര്‍ പാലും പാല്‍ ഉത്പന്നങ്ങളും വില്പന നടത്തിവരുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ മില്‍മ ഏറെ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ 38,000 40,000 ലിറ്റര്‍ പാലാണ് ജില്ലയില്‍ സംഭരിക്കുന്നത്. 65,000 70,000 ലിറ്റര്‍ പാലിന്റെ വില്പനയുമുണ്ട്. പത്തനംതിട്ടയിലെ ഡെയറി ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയോടെയുള്ളതാണ്.

ജില്ലയിലെ പ്രാഥമിക സംഘങ്ങളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. 175 സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതല ഗ്രാമോത്സവത്തിന് ഇന്ന് അഴൂര്‍ റോഡിലെ ഡോ.വര്‍ഗീസ് കുര്യന്‍ നഗറില്‍ തുടക്കമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends