തലയില്‍ മുണ്ടിട്ട് മന്ത്രി... തലസ്ഥാനത്തിന് 10 കോടി, കൊച്ചിക്ക് 6,000 കോടി; അല്ല സഖാവേ ആ സെക്രട്ടേറിയറ്റു കൂടി വേറെ ഏതെങ്കിലും ജില്ലയില്‍ കൊണ്ടു പൊയ്ക്കൂടേ..? സംസ്ഥാന ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചതില്‍ തല്സ്ഥാനത്തിന്റെ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന് ആരാധകരുടെ വക പൊങ്കാല

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണെന്നാണ് വയ്പ്പ്. എന്നാല്‍ അടുത്ത കാലത്തൊന്നും തലസ്ഥാനത്തിന് മികച്ച പദ്ധതികളൊന്നും ഒരു മന്ത്രി സഭയും നല്‍കിയില്ല. കരുണാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ തൃശൂരിന് വാരിക്കോരി നല്‍കി തലസ്ഥാനമാക്കി. ഉമ്മന്‍ ചാണ്ടി വന്നപ്പോള്‍ കോട്ടയത്തെ സ്വപ്ന നഗരിയാക്കി. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റിയും മെട്രോ ട്രെയിനും നല്‍കി കൊച്ചിയെ യഥാര്‍ത്ഥ തലസ്ഥാനമാക്കി. ഇപ്പോള്‍ പിണറായി വിജയന്‍ വന്നപ്പോള്‍ കണ്ണൂരിനെ വികസന ഭൂമിയാക്കി. കണ്ണൂര്‍ വിമാനത്താവളം തുടങ്ങി എല്ലാ വികസന പദ്ധതിയിലും ഒരു പങ്ക് പാട്ടി നേതാക്കളുടെ കണ്ണൂരിനുള്ളതാണ്. ആരും ചോദ്യം ചെയ്യാനില്ലാത്തതിനാല്‍ കണ്ണൂര്‍ അടുത്ത തലസ്ഥാനമായി വിലസുകയാണ്.
എന്നാല്‍ യഥാര്‍ത്ഥ തലസ്ഥാനമായ തിരുവനന്തപുരത്ത് എന്തുണ്ട്. നല്ല കെ.എസ്.ആര്‍.ടി.സി ബസ് പോലുമില്ല. രാവിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫുട്‌ബോര്‍ഡിലാണ് യാത്ര ചെയ്യുന്നത്. പല ബസുകളും നിര്‍ത്താതെ പോകുന്നു. ട്രാഫിക് ബ്ലോക്ക് പറയാനില്ല. കുറച്ച് സര്‍ക്കാര്‍ കെട്ടിടങ്ങളല്ലാതെ തലസ്ഥാനത്ത് എന്തുണ്ട്. അനന്ത പത്ഭനാഭന്റെ കോടിക്കണക്കിന് സ്വത്തിന്റെ ഉടമയായ മഹാരാജാവ് പണിത സൗധങ്ങളാണ് ഇന്നും തലയെടുപ്പോടെ തലസ്ഥാനത്ത് നില്‍ക്കുന്നത്. എല്ലാ ജില്ലക്കാര്‍ക്കും മന്ത്രിമാരുള്ളതുപോലെ നമുക്കും ഒരാളുണ്ട്, കടകംപള്ളി സുരേന്ദ്രന്‍. പഴയ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ളി തലസ്ഥാനത്തിന് വേണ്ടി എന്ത് ചെയ്‌തെന്നാണ് നാട്ടുകാര്‍ ചോദിക്കുകയാണ്.
ബജറ്റില്‍ തിരുവനന്തപുരത്തെ അവഗണിച്ച നടപടിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ നാട്ടുകാരുടെ വലിയ രോഷപ്രകടനമാണുണ്ടികുന്നത്. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ തുടര്‍ന്നു രണ്ടു പോസ്റ്റുകളാണ് മന്ത്രി തന്റെ എഫ്ബി പേജില്‍ പങ്കുവച്ചത്: ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി, ബോട്ട് ലീഗിനും മറ്റു ജലമേളകള്‍ക്കുമായി 20 കോടി. ഈ രണ്ടു പോസ്റ്റുകള്‍ക്കും താഴെയാണ് തിരുവനന്തപുരത്തെ ജനരോഷം ഉയര്‍ന്നത്. കമന്റുകള്‍ക്കു മന്ത്രി മറുപടി നല്‍കിയിട്ടില്ല.
കടകംപള്ളിയുടെ ഫെയ്‌സ്ബുക്കിലെ പോസ്റ്റിനു താഴെയുള്ള പതികരണങ്ങള്‍ ഇങ്ങനെയാണ്
തിരുവനന്തപുരത്ത് ഉള്ളത് പണ്ട് രാജാവ് ഉണ്ടാക്കിയത് മാത്രമാണു സഖാവേ. പറ്റുമെങ്കില്‍ അതെങ്കിലും നന്നായി നോക്ക്.
തലസ്ഥാനത്തിനു 10 കോടി, കൊച്ചിക്ക് 6,000 കോടി. അല്ല സഖാവേ ആ സെക്രട്ടേറിയറ്റു കൂടി വേറെ ഏതെങ്കിലും ജില്ലയില്‍ കൊണ്ടു പൊയ്ക്കൂടേ..?
മറ്റു ജില്ലകളില്‍ കോടികളുടെ വികസനം. തലസ്ഥാനത്ത് 5 ഹൈടെക് കോഴിക്കട.
താങ്ക് യു സാര്‍. ഇതിനു വേണ്ടിയാണ് ഞങ്ങള്‍ തലസ്ഥാന ജില്ലക്കാര്‍ ഇത്രയും വര്‍ഷം കാത്തിരുന്നത്. ഇതോടെ !ഞങ്ങളുടെ എല്ലാ വികസന പ്രശ്‌നങ്ങളും അവസാനിച്ചു.
കോഴിക്കട നടത്താന്‍ കഴക്കൂട്ടം ഭാഗത്ത് ഒരു പാര്‍ക്കുകൂടി അനുവദിക്കണം സാര്‍.
ഇനിയും വരില്ലേ ഇതുവഴി..? വികസന തള്ളുകളുമായി?
തലസ്ഥാനമായ തിരുവനന്തപുരത്തിനു രണ്ടു സോഡയും ഒരു സുഖിയനും തന്നു വാനോളം ഉയര്‍ത്തിയതിന് അഭിവാദ്യം.
തിരുവനന്തപുരം കേരളത്തില്‍ അല്ല, ഉഗാണ്ടയില്‍ ആണ്. അതുകൊണ്ടു ബജറ്റില്‍ തലസ്ഥാനം ഇല്ല.
സാര്‍...തിരുവനന്തപുരം ഏതു ജില്ലയിലാണ് സാര്‍..? എന്നുവരെ ചോദിക്കുന്നവരുണ്ട്. ഇത് ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റായതിനാല്‍ അടുത്ത തവണ ശരിയാക്കിത്തരാം എന്നെങ്ങനെ പറയാന്‍ പറ്റും?
https://www.facebook.com/Malayalivartha



























