Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മാസായി ഗോപിച്ചേട്ടന്‍... സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന മലയാളികള്‍ക്ക് മകന്റെ വക സൂപ്പര്‍ വിരുന്ന്; എഴുതിത്തള്ളി മാറ്റി നിര്‍ത്തിയ സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചു വരവ്; പഴയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ ന്യൂജനറേഷന്‍ പതിപ്പായി വരനെ ആവശ്യമുണ്ട് മാറുമ്പോള്‍

09 FEBRUARY 2020 02:25 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന താരമാണ് സുരേഷ് ഗോപി. തന്റേതായ അഭിന ശൈലിയിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ പോലും എത്താന്‍ സുരേഷ് ഗോപിക്കായി. എന്നാല്‍ പലരും എഴുതിത്തള്ളി സുരേഷ് ഗോപിയെ മാറ്റി നിര്‍ത്തിയപ്പോള്‍ രാഷ്ട്രീയത്തിലായി നോട്ടം. നരേന്ദ്ര മോദിയുടെ മനസിലിടം പിടിച്ച് എം.പി.യായി. അവസാനം തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വലിയ കൈയ്യടി നേടി. എതിരാളികളുടെ കടുത്ത എതിര്‍പ്പിനും പാത്രമായി. ഇതിനിടയ്ക്കാണ് വരനെ ആവശ്യമുണ്ട് സിനിമ വന്നത്. രാഷ്ട്രീയക്കാരനായ സുരേഷ് ഗോപിയുടെ സിനിമ ജനങ്ങള്‍ ഏറ്റെടുക്കുമോ എന്ന് സംശയമുണ്ടായി. എന്നാല്‍ എല്ലാ സംശയങ്ങളേയും അസ്ഥാനത്തിലാക്കിയിരിക്കുകയാണ്. വന്‍ വിജയത്തോടെ ചിത്രം മുന്നേറുകയാണ്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യംവച്ച് ഒരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. പേരുപോലെ തന്നെ മനോഹരമായ ചിത്രം. മാത്രമല്ല മലയാള സിനിമയിലെ രണ്ട് തലമുറകളുടെ സംഗമം കൂടിയാണ് ഈ ചിത്രം. കുടുംബചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രം കൊണ്ടു തന്നെ അച്ഛന്റെ ചിത്രങ്ങളോടുള്ള മലയാളിയുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും പുതിയ തലമുറയിലെ മികച്ച സംവിധായകരുടെ ഒപ്പമാണ് തന്റെ സ്ഥാനമെന്നും അനൂപ് തെളിയിച്ചിരിക്കുന്നു. കാരണം സത്യന്റെ പഴയ ചിത്രങ്ങളുടെ ഒരു ന്യൂജനറേഷന്‍ പതിപ്പാണ് പ്രതീക്ഷകള്‍ തെറ്റിക്കാതെ കുടുംബ പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഈ ലളിത സുന്ദര ചിത്രം.

ദീര്‍ഘനാളുകള്‍ക്കുശേഷം സുരേഷ് ഗോപിയും ശോഭനയും തിരികെ എത്തിയ ചിത്രം. കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രം. എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയാണ് ഈ കൊച്ചു ചിത്രത്തിന്. ദുല്‍ഖര്‍ നായകനെങ്കിലും ഒരുപിടി മുന്നില്‍ നില്‍ക്കുന്നത് സുരേഷ് ഗോപിയുടെ കഥാപാത്രം തന്നെയാണ്. നായകന് പുറമെ നിര്‍മാതാവിന്റെ കുപ്പായവും ദുല്‍ഖര്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായി അണിഞ്ഞിട്ടുണ്ട്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ രചന.

സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എങ്കിലും ദുല്‍ഖറിന്റെയും കല്യാണിയുടെയും സാന്നിധ്യവും ചിത്രത്തെ സജീവമാക്കുന്നു. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മൂന്ന് മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്. മേജര്‍ ഉണ്ണികൃഷ്ണനായി സുരേഷ് ഗോപിയും നീനയായി ശോഭനയും തകര്‍ത്ത് അഭിനയിച്ചപ്പോള്‍ നികിതയായി കല്യാണി പ്രിയദര്‍ശന്‍ തന്റെ ആദ്യ മലയാള സിനിമ ഗംഭീരമാക്കി. ദുല്‍ഖറിന്റെ ബിബീഷ് എന്ന കഥാപാത്രവും മികച്ചതായി.

ഫ്രഞ്ച് സ്‌പോക്കണ്‍ സ്‌കൂളില്‍ അധ്യാപികയാണ് നീന. മകള്‍ നികിത ബാങ്കിലെ ജോലിക്കാരിയാണ്. തന്റെ പ്രണയവിവാഹം തകര്‍ന്നതോടെ മകളെ അറേഞ്ച്ഡ് വിവാഹം ചെയ്യിക്കാനാണ് നീനയുടെ പദ്ധതി. പ്രണയ വിവാഹത്തില്‍ വിശ്വസിക്കാത്ത നിക്കി എന്ന് വിളിപ്പേരുള്ള നിഖിത തനിക്ക് ഒരു വരനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അവള്‍ക്കു അതിന് തന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അമ്മയുടെ തകര്‍ന്ന ദാമ്പത്യജീവിതം കണ്ട് വളര്‍ന്ന നികിത അങ്ങനെ ചിന്തിച്ചതില്‍ അത്ഭുതില്ല.

നീനയും മകളും കഴിയുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ബിബീഷും അനുജനും പ്രായമായ ഒരു സ്ത്രീയും താമസത്തിനെത്തുന്നു. ഈ സമയം തന്നെയാണ് പട്ടാളത്തില്‍ നിന്നും വിരമിച്ച മേജര്‍ ഉണ്ണികൃഷ്ണനും ഇവിടെ താമസത്തിന് എത്തുന്നത്. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ രൂപപ്പെടുന്ന സൗഹൃദവും ബന്ധങ്ങളും ഇവരുടെ പഴയകാല ജീവിതങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഗൗരവമുള്ള വിഷയമാണെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി പഴയ ചിത്രങ്ങളിലെ മാനറിസങ്ങള്‍ നര്‍മത്തിനു വേണ്ടി അവസരോചിതമായി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേജര്‍ ഒക്കെ ആയിരുന്നു എങ്കിലും സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ഇപ്പോഴും ഉണ്ണികൃഷ്ണന്റെ മുട്ടിടിക്കും. സ്‌റ്റേജില്‍ കയറാന്‍ ഭയം. ഉള്ളിലെ പ്രണയം പുറത്ത് പറയാനോ പ്രകടപ്പിക്കാനോ ആകാതെ വീര്‍പ്പുമുട്ടി ജീവിക്കുന്ന പച്ചയായ മനുഷ്യന്‍. ഇതെല്ലാം അതിമനോഹരമായി സുരേഷ് ഗോപി അഭിനയിച്ച് ഫലിപ്പിച്ചത്. തന്റെ കുടുംബത്തില്‍ സംഭവിച്ച വളരെ വലിയ ഒരു മുറിവ് ആരെയും അറിയിക്കാതെ ഉള്ളില്‍ ഒതുക്കി ഹാപ്പിയായി ജീവിക്കുന്നയാളാണ് ദുല്‍ഖര്‍ അവതരിപ്പിച്ച ബിബീഷ്. ഫ്രോഡ് എന്നാണ് അടുപ്പമുള്ളവര്‍ ബിബീഷിനെ വിളിക്കുന്നത്. ഛായാഗ്രഹകന്‍ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത്താണ് ദുല്‍ഖറിന്റെ സഹോദരന്റെ വേഷം ചെയ്തിരിക്കുന്നത്.

സ്‌നേഹനിധിയായ അമ്മയായും എന്നാല്‍ ഇപ്പോഴും ഒരു പ്രണയിനിയുടെ മനസ്സ് കാത്തു സൂക്ഷിക്കുന്നവളായുമുള്ള ശോഭനയുടെ പ്രകടനം മികച്ചതാണ്. ഉര്‍വശി കുറച്ചു സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും തകര്‍പ്പന്‍ പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ആകാശവാണി എന്ന് വിളിപ്പേരുള്ള കഥാപാത്രമായി കെ പി എ സി ലളിത മികച്ചുനില്‍കുന്നു. സുരേഷ് ഗോപിയെ സംബന്ധിച്ച് ഇത് വളരെ ആശ്വാസമാണ്. ഇനി സിനിമയില്‍ സുരേഷ് ഗോപിയുടെ മറ്റൊരു മുഖം കാണാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends