Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നെഞ്ച് തകര്‍ന്ന് ഭര്‍ത്താവ്... വിവാഹ വാര്‍ഷികം ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചപ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ബന്ധുക്കള്‍; രണ്ടാം വിവാഹവാര്‍ഷികം അര്‍ധരാത്രി കടലില്‍ ആഘോഷിച്ചപ്പോള്‍ സാക്ഷിയായത് ബന്ധുക്കള്‍

09 FEBRUARY 2020 10:21 PM IST
മലയാളി വാര്‍ത്ത

വിവാഹം ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളാണ്. വിവാഹം കൊണ്ട് ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറി മറിയാം. ചിലര്‍ക്ക് വിവാഹം വലിയ മധുരമുള്ള അനുഭവമായിരിക്കാം. എന്നാല്‍ ചിലര്‍ക്കാവട്ടെ പാവയ്ക്കയേക്കാള്‍ കയ്പ്പും. മധുരമുള്ളവര്‍ ഓരോ വര്‍ഷവും വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കും. കയ്പ്പുള്ളവര്‍ക്ക് ആ കയ്പ്പുകള്‍ ഒരിക്കല്‍ കൂടി ഓര്‍ത്ത് നെടുവീര്‍പ്പിടാനുള്ള സുവര്‍ണാവസരം കൂടിയാണത്.

പണമുള്ളവന്‍ അവരുടെ തരത്തിലും പാവപ്പെട്ടവര്‍ അവരുടെ തരത്തിലും ആഘോഷിക്കും. ഒന്നുമില്ലെങ്കിലും ഇരുവരും ചേര്‍ന്ന് ഒന്ന് പള്ളിയിലോ അമ്പലത്തിലോ പോയി നാട്ടുകാരെ കാണിക്കുകയെങ്കിലും ചെയ്യും. വര്‍ഷങ്ങള്‍ കഴിയുന്നതോടെ ഈ ഒന്നിച്ച് പോക്ക് ചുരുങ്ങും. ചിലപ്പോള്‍ കുട്ടിയായിരിക്കും കൂട്ട്. ഇതില്‍ നിന്നും വെറൈറ്റിയായി വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവരും കുറവല്ല. ചിലര്‍ പരസ്പരം സര്‍പ്രൈസൊരുക്കിയും ആഘോഷിക്കും.

തമിഴ്‌നാട്ടില്‍ ഇങ്ങനെ വെറൈറ്റിയായി വിവാഹമാഘോഷിക്കാന്‍ ശ്രമിച്ച കുടുംബത്തിന് വലിയ ദുരന്തമാണ് സമ്മാനിച്ചത്. ഒരിക്കലും മറക്കാനാവാത്തതായിരിക്കണം തങ്ങളുടെ വിവാഹവാര്‍ഷികം എന്ന് അവര്‍ തീരുമാനിച്ചു. ഒരു ദമ്പതികളുടെയും ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒന്ന്. അങ്ങനെയാണ് വെല്ലൂര്‍ സ്വദേശികളായ വിഗ്‌നേഷും വിനി ഷൈലയും തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം അര്‍ധരാത്രി കടലില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കി കടലിലിറങ്ങിനിന്ന് പരസ്പരം മോതിരമണിയിക്കണം


ആഗ്രഹം നടന്നു, വിനി വിഗ്‌നേഷിന്റെ വിരലില്‍ മോതിരം അണിയിച്ചു. എന്നാല്‍, തിരകളില്‍ തിമര്‍ത്തെത്തിയ മരണത്തെ ഇരുവര്‍ക്കും കാണാനായില്ല. വിഗ്‌നേഷ് വിനിയെ മോതിരമണിയിക്കുംമുമ്പ് കൂറ്റന്‍ തിരമാലകളില്‍ അവള്‍ വീണുപോയി, പ്രിയതമയുടെ ജീവന്‍ കടലില്‍ പിടക്കുന്നത് നോക്കിനില്‍ക്കാനെ വിഗ്‌നേഷിന് കഴിഞ്ഞുള്ളൂ. പാതി വേര്‍പെട്ട് ആ യുവാവ് ജീവിതത്തില്‍ തനിച്ചായി.

വിഗ്‌നേഷും വിനിയും വിവാഹ വാര്‍ഷികാഘോഷം ചെന്നൈയില്‍ പാലവാക്കം കടല്‍ക്കരയിലായിരുന്നു തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ അഞ്ച് കാറുകളില്‍ കടല്‍ക്കരയിലെത്തി.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അസമയത്തെ ആഘോഷം തടയാന്‍ ശ്രമിച്ചു. എന്നാല്‍, കേക്ക് മുറിച്ചശേഷം ഉടന്‍ തിരിച്ചുപോകുമെന്ന് അറിയിച്ചതിനാല്‍ പൊലീസ് പിന്‍വാങ്ങി. 12ന് വിഗ്‌നേഷും വിനിയും കടലിലിറങ്ങി. വിഗ്‌നേഷിന്റെ വിരലില്‍ മോതിരമണിയിച്ചയുടന്‍ വിനി തിരമാലകളില്‍പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നുപോയി. വിഗ്‌നേഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. എങ്കിലും അതിനേക്കാള്‍ എത്രയോ ആവേശമായിരുന്നു അവരുടെ സ്വപ്നങ്ങള്‍ക്ക്. ഇതൊന്നും വകവെയ്ക്കാതെയാണ് ഇരുവരും കടലിലിറങ്ങിയതെന്ന ആക്ഷേപവുമുണ്ട്. പുലര്‍ച്ചയോടെയാണ് യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിഞ്ഞത്. പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിനിയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി.

ഇവര്‍ക്ക് ഒരു വയസ്സായ മകനുണ്ട്. 27കാരിയായ വിനി ഷൈല വെല്ലൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നഴ്‌സായിരുന്നു. വിഗ്‌നേഷ് ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. എന്തായാലും ഒരു നാടിനെ മാത്രമല്ല വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തിയാണ് അവര്‍ പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends