Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അഭിനന്ദിച്ച് മോദി... ലോക സൈന്യത്തിന് മുതല്‍ക്കൂട്ടായി ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് ഉണ്ടാക്കി ഇന്ത്യന്‍ മേജര്‍; എ.കെ.47 തോക്കില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെപ്പോലും തടുക്കാനുള്ള ശേഷി; ഇന്ത്യയുടെ നേട്ടത്തെ കൗതുകത്തോടെ നോക്കിക്കണ്ട് ലോകരാജ്യങ്ങള്‍

09 FEBRUARY 2020 02:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൈന്യം ലോകത്തിന്റെ നെറുകയിലേക്ക് നീങ്ങുകയാണ്. ആര്‍മി സൈനികര്‍ പലപ്പോഴും മരിക്കുന്നത് തലയ്ക്ക് ഏല്‍ക്കുന്ന വെടിയുണ്ടയേറ്റാണ്. വളരെ കാലത്തെ ഗവേഷണങ്ങള്‍ നടത്തിയിട്ടും വലിയ വെടിയുണ്ടകളെ പ്രതിരോധിക്കാനുള്ള ഹെല്‍മറ്റ് കണ്ടു പിടിക്കാന്‍ ആര്‍ക്കുമായില്ല. ഇപ്പോള്‍ ശുഭകരമായ വാര്‍ത്തയാണ് വരുന്നത്.

എ.കെ.47 തോക്കില്‍നിന്ന് വരുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ കരസേന മേജര്‍. മുന്‍ സോവിയറ്റ് ജനറലായ മിഖായേല്‍ കലഷ്‌നികോവ് എ.കെ.47 തോക്ക് രൂപകല്‍പ്പന ചെയ്തിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ലോകത്തില്‍ ഉപയോഗത്തിലിരിക്കുന്ന തോക്കുകളില്‍ സൈനികര്‍ക്കും ഭീകരവാദികള്‍ക്കും ഒരുപോലെ പ്രീയപ്പെട്ട തോക്കാണ് എ.കെ.47. ഇതില്‍നിന്ന് പായുന്ന വെടിയുണ്ടകള്‍ വരുത്തുന്ന കൃത്യതയും നശീകരണ ശേഷിയും ഒപ്പം ലളിതമായ ഉപയോഗരീതിയുമാണ് എ.കെ.47നെ മറ്റ് തോക്കുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.

നാറ്റോ സഖ്യത്തിലെ രാജ്യങ്ങളിലെ സൈനികര്‍ ഒഴിച്ച് ലോകത്തിലെ ബഹുഭൂരിപക്ഷം സൈനികരും എഴുപത് വര്‍ഷത്തിനിപ്പുറവും ഉപയോഗിക്കുന്ന തോക്ക്. ഏത് കാലാവസ്ഥാ സാഹചര്യത്തിലും ഉപയോഗിക്കാവുന്ന എ.കെ.47ല്‍ നിന്ന് വരുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ ലോകത്തിലെ ഒരു ഹെല്‍മറ്റിനും അതായത് സൈനികര്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ക്കും ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ഇന്ത്യന്‍ കരസേന മേജര്‍ ഇത്തരത്തില്‍ ഒരു ഹെല്‍മറ്റ് നിര്‍മിച്ചിരിക്കുകയാണ്.

അതായത് 10 മീറ്റര്‍ അകലെനിന്നുള്ള വെടിയുണ്ടകളെ ഈ ഹെല്‍മെറ്റ് പ്രതിരോധിക്കും. മേജര്‍ അനൂപ് മിശ്രയാണ് ഈ ഒരു ഹെല്‍മെറ്റ് നിര്‍മാണത്തിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ശത്രുവിന്റെ സ്‌നൈപ്പര്‍ തോക്ക് ആക്രമണത്തില്‍നിന്നുവരെ സൈനികര്‍ക്ക് സുരക്ഷാ കവചം ഒരുക്കുന്ന ദേഹം മുഴുവന്‍ മൂടുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഇതേ മേജര്‍ കഴിഞ്ഞ ഡിസംബറില്‍ നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ മിലിറ്ററി എന്‍ജിനീയറിങ് കോളജിന്റെ ഭാഗമാണ് മേജര്‍ അനൂപ് മിശ്ര. ലോകത്തിലെ പ്രതിരോധ കേന്ദ്രങ്ങളുടെയാകെ ശ്രദ്ധ ഇതിനകം മേജര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി പോലും സൈന്യത്തിന്റെ മികച്ച ശ്രമങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.

ലോകത്തിലെ മികച്ച സേനകളിലൊന്നാണ് ഇന്ത്യയുടേയത്. ഇന്ത്യയുടെ ഭൂതല സൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യന്‍ കരസേന.പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും പത്തു ലക്ഷത്തോളം റിസര്‍വ് അംഗങ്ങളും ചേര്‍ന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ചൈനയാണ്. അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അടിയന്തരഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍.

ഇന്ത്യന്‍ കരസേനയെ റഗുലര്‍ ആര്‍മി, റിസര്‍വ്, ടെറിട്ടോറിയല്‍ ആര്‍മി, എന്‍.സി.സി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. യുദ്ധരംഗത്തുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി കരസേനയെ പല ഘടകങ്ങളായി തരംതിരിച്ച് പ്രത്യേക പരിശീലനം നല്‍കിപ്പോരുന്നു. കൂടാതെ പൊതുവായ പരിശീലവും നല്‍കിവരുന്നു.

കരസേനയടക്കമുള്ള എല്ലാ സായുധ സേനാ വിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്തമായിരിക്കുന്നത് രാജ്യരക്ഷാ മന്ത്രിയിലാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ഒരു ഡിഫന്‍സ് സെക്രട്ടേറിയറ്റും ഉണ്ടായിരിക്കും. ഭരണഘടന പ്രകാരം എല്ലാ സായുധ സേനയുടെയും സുപ്രീം കമാന്‍ഡര്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends