Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

3 വർഷം മുൻപ് മോഷണം പോയ മുതൽ അപ്രതീക്ഷിതമായി നമ്മുടെ മുന്നിലെത്തിയാൽ എന്താണ് തോന്നുക? ഇ വിടെ മോഷണം പോയത് ഒരു കാറാണ്....മൂന്നുവർഷത്തിനു ശേഷം ഉടമയുടെ മുന്നിലേക്ക് കാർ ഓടിയെത്തി...എന്നിട്ടും നിസ്സഹായനായി ഉടമ....സിനിമാക്കഥയെ വെല്ലുന്ന അനുഭവം...

09 FEBRUARY 2020 12:25 PM IST
മലയാളി വാര്‍ത്ത


3 വർഷം മുൻപ് മോഷണം പോയ മുതൽ അപ്രതീക്ഷിതമായി നമ്മുടെ മുന്നിലെത്തിയാൽ എന്താണ് തോന്നുക? ഇ വിടെ മോഷണം പോയത് ഒരു കാറാണ്....മൂന്നുവർഷത്തിനു ശേഷം ഉടമയുടെ മുന്നിലേക്ക് കാർ ഓടിയെത്തി... പക്ഷെ ഒന്നും ചെയ്യാനാകാതെ ഉടമക്ക് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു
പള്ളിക്കര ഹദ്ദാദ് നഗർ സ്വദേശി മുസ്തഫക്കാണ് ഇങ്ങനെയൊരു ദുര്യോഗം ഉണ്ടായത്

2017 ജനുവരിയിൽ സുഹൃത്ത് തന്റെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ ചോദിച്ചു വന്നതുമുതലാണ് മുസ്തഫയുടെ കഷ്ടകാലം തുടങ്ങുന്നത്.. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനല്ലേ എന്ന് കരുതി സ്വന്തം കാർ മുസ്തഫ സുഹൃത്തിനു നൽകി ... കെഎൽ 60 5227 റജിസ്ട്രേഷനുള്ള ആ കാർ പിന്നീട് മുസ്തഫ കാണുന്നത് മൂന്നു വർഷത്തിന് ശേഷം ഇപ്പോഴാണ്

കാറുമായി സുഹൃത്ത് കടന്നു കളയുകയായിരുന്നു . പ്രതിയെ പൊലീസ് കസ്റ്റഡിലെടുത്തു റിമാൻഡ് ചെയ്തെങ്കിലും വാഹനം കണ്ടെത്താനായില്ല. ആർടി ഓഫിസിൽ തിരക്കിയെങ്കിലും മോഷണ മുതലിന്റെ തുമ്പൊന്നും കിട്ടിയില്ല

വണ്ടി കിട്ടാതായതോടെ മുസ്തഫ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോടതി ബേക്കൽ പൊലീസിനു നോട്ടിസ് അയച്ചു. കാർ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതിയിൽ മറുപടി നൽകിയതോടെ കോടതി നടപടിയും അവസാനിച്ചു.

കഴിഞ്ഞ മാസം കാഞ്ഞങ്ങാട്ടെ കാർ സർവീസ് സെന്ററിൽ നിന്ന് മുസ്തഫക്ക് താങ്കളുടെ കാർ സർവീസ് ചെയ്യാൻ സമയമായി, കൊണ്ടുവരുന്നില്ലേ എന്ന് ചോദിച്ചു ഒരു ഫോൺ വന്നിരുന്നു . തന്റെ കാർ മോഷ്ടിക്കപ്പെട്ടതാണെന്നു മുസ്തഫ മറുപടി നൽകി. അതോടെ സർവീസ് സെന്ററുകാർ, കാര്‍ എവിടെയെങ്കിലും സർവീസിനെത്തിച്ചിരുന്നോ എന്നു പരിശോധിച്ചു. ഒന്നര വർഷം മുൻപ് സർവീസിനായി കണ്ണൂരില്‍ എത്തിച്ചിരുന്നതായി വിവരം ലഭിച്ചു. എങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാഞ്ഞതോടെ നിരാശനായി.

മോഷണം പോയ കാർ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നു ഏറെക്കുറെ ബോധ്യമായ അവസ്ഥയിലായിരുന്ന മുസ്തഫയുടെ മുന്നിലേക്ക് ഈയിടെ വളരെ അപ്രതീക്ഷിതമായാണ് കാർ ഓടിയെത്തിയത്
പരിയാരത്തേക്കു പോകാൻ ബസിൽ യാത്ര ചെയ്യവേ ഇരിക്കൂറിൽ വച്ച് തന്റെ മോഷ്ടിക്കപ്പെട്ട കാർ ആരോ ഓടിച്ചുകൊണ്ടു പോകുന്നതായി കാണുകയായിരുന്നു. ഉടൻ തന്നെ ബസിൽ നിന്നു മുസ്തഫ ഇറങ്ങിയെങ്കിലും കാറിനടുത്തെത്താൻ സാധിച്ചില്ല. തുടർന്നു കാഞ്ഞങ്ങാട് ആർടി ഓഫിസിൽ ചെന്ന് വിവരം അറിയിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ വണ്ടിയുടെ ആർസി ബുക്ക് ഒരു വർഷത്തിനിടെ 2 തവണ മാറിയതായി കണ്ടു.

മോഷ്ടിച്ചയാൾ വണ്ടി ആദ്യം കണ്ണൂർ സ്വദേശിക്കും പിന്നീട് ഇരിക്കൂർ ബ്ലാത്തൂർ സ്വദേശിക്കും വിറ്റിരുന്നു. ഇരിക്കൂർ സ്വദേശിയുടെ പേരിലാണ് ഇപ്പോൾ വണ്ടി. ഇരിക്കൂർ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിനു കൈമാറി. കോടതി നടപടികൾ പൂർത്തിയാക്കിയാൽ മുസ്തഫയ്ക്കു കാർ തിരികെ കിട്ടും.

മുസ്തഫയുടെ കാർ സുഹൃത്തിനു കൈമാറുമ്പോൾ ആർസി ബുക്കിന്റെ ഒറിജിനലും വാഹനത്തിലുണ്ടായിരുന്നു. ഇതും മുസ്തഫയുടെ വ്യാജ ഒപ്പും ഉപയോഗിച്ച് മോട്ടർ വാഹന വകുപ്പിൽ വ്യാജ അപേക്ഷ നൽകിയാണ് മോഷ്ടാവ് കാറിന്റെ ആർസി ബുക്കിലെ വിലാസം മാറ്റിയത്.

ഇപ്പോൾ മോട്ടർ വാഹന വകുപ്പിന്റെ ‘വാഹന്‍’ ആപ്ലിക്കേഷൻ ഉള്ളതിനാൽ ഉടമസ്ഥൻ അറിയാതെ ആർസി ബുക്ക് വിലാസം മാറ്റാനാവില്ല. ഉടമസ്ഥന്റെ മൊബൈലിലേക്കു വരുന്ന വൺ ടൈം പാസ്‌വേഡ് ഇതിനായി നൽകേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends